21
September 2020 - 6:21 am IST

Download Our Mobile App

Troll

chinese

ഉറക്കത്തിലും ഞങ്ങൾ ജാഗരൂകരാണ്; ചൈനീസ് സേനയ്ക്കെതിരെ ട്രോൾ പൂരം

Published:24 June 2020

കൂട്ടത്തിലെ മുതിർന്ന സൈനികൻ തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ഉറങ്ങുന്നയാൾ മുറുകെപ്പിടിക്കുന്നതായും അടുത്തുള്ള ചില സൈനികർ ഉണർന്ന് എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നതായും ദൃശ്യത്തിലുണ്ട്. 

ന്യൂഡൽഹി: ഉറക്കത്തിലും ജാഗരൂകരാണ് തങ്ങളുടെ സൈനികരെന്നു കാണിക്കാൻ ചൈനീസ് സേന പുറത്തുവിട്ട വിഡിയൊ ദൃശ്യത്തിനു സമൂഹമാധ്യമങ്ങളിൽ ട്രോൾ പൂരം. പരിശീലനത്തിനുശേഷം ഉറങ്ങുന്ന സൈനികരെന്നു പറഞ്ഞ് നെഞ്ചിൽ തോക്കു കെട്ടിപ്പിടിച്ച് ഉറങ്ങുന്ന സേനാംഗങ്ങളുടെ വിഡിയൊ ദൃശ്യം പുറത്തുവിട്ടതാണു വ്യാപകമായി പരിഹസിക്കപ്പെട്ടത്. ചൈനീസ് സേനയും ചൈനീസ് ഭരണകൂടത്തിന്‍റെ മുഖപത്രം പീപ്പിൾസ് ഡെയ്‌ലിയുമാണ് 18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയൊദൃശ്യം പങ്കുവച്ചത്.

ദീർഘ നേരത്തെ പരിശീലനത്തിനുശേഷമുള്ള ഉറക്കത്തിലും ജാഗരൂകരെന്നു പറഞ്ഞാണ് ദൃശ്യം പുറത്തുവിട്ടത്. കൂട്ടത്തിലെ മുതിർന്ന സൈനികൻ തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ഉറങ്ങുന്നയാൾ മുറുകെപ്പിടിക്കുന്നതായും അടുത്തുള്ള ചില സൈനികർ ഉണർന്ന് എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നതായും ദൃശ്യത്തിലുണ്ട്. 

എന്നാൽ വിഡിയൊ പുറത്തുവന്നു നിമിഷങ്ങൾക്കുള്ളിൽ ഇതു വെറും തട്ടിപ്പും വ്യാജപ്രചാരണവുമാണെന്ന് ഇന്ത്യക്കാർ കമന്‍റുകളുമായെത്തി. ഇന്ത്യൻ സൈനികരോടുള്ള ഭയമാണ് ഉറക്കത്തിലും തോക്ക് കെട്ടിപ്പിടിച്ചു കിടക്കാൻ ചൈനക്കാരെ പ്രേരിപ്പിക്കുന്നതെന്നായി മറ്റുചിലർ. നല്ല നടന്മാരാണല്ലോ എന്നും ചിലർ പരിഹസിച്ചു.

 


വാർത്തകൾ

Sign up for Newsletter



top