05
July 2020 - 9:04 pm IST

Download Our Mobile App

Flash News
Archives

Hollywood

michael-jackson

മൈക്കിള്‍ ജാക്സണ്‍ വിടവാങ്ങിയിട്ട് പതിനൊന്നു വര്‍ഷം

Published:25 June 2020

റോബോട്ട്, മൂണ്‍ വോക്ക് തുടങ്ങിയ നൃത്തച്ചുവടുകളിലൂടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെയാണ് മൈക്കിള്‍ ജാക്സണ്‍ സ്വന്തമാക്കിയത്. അദ്ദേഹത്തിന്‍റെ മുഖമൊന്നു കാണാനും പാട്ട് കേള്‍ക്കാനും ഒന്നു തൊടാനുമൊക്കെയായി ആരാധകര്‍ ഭ്രാന്തമായി ആഗ്രഹിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു.

ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും സംഗീതവും കൊണ്ട് ആരാധക ലക്ഷങ്ങളെ ആസ്വാദനത്തിന്‍റെ അനിര്‍വചനീയ ലോകത്തിലെത്തിച്ച പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്സണ്‍ അന്തരിച്ചിട്ട് ജൂണ്‍ 25 ന് പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ജനപ്രിയ സംഗീതത്തിന്‍റെ കൈലാസങ്ങളില്‍ നില്‍ക്കുമ്പോഴായിരുന്നു മരണം മൈക്കിളിന്‍റെ ജീവന്‍ കവര്‍ന്നെടുത്തത്.

ശൂന്യതയില്‍ നിന്നു മൈക്കിള്‍ സൃഷ്ട്ടിച്ച താളരാഗവിസ്മയങള്‍ തീര്‍ത്ത ലഹരി ഇനിയും അടങ്ങിയിട്ടില്ല. ഏഴാമത്തെ വയസിലാണ് ജാക്സണ്‍ ആദ്യമായി സംഗീതലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1958 ഓഗസ്റ്റ് 29 ന് ഇൻഡ്യാനയിലെ സാധാരണ തൊഴിലാളി കുടുംബത്തിലാണ് ജനനം. സഹോദരന്മാരുടെ സംഗീതട്രൂപ്പില്‍ പാടിക്കൊണ്ട് തുടക്കം കുറിച്ചു. പിന്നീടു നിരവധി സംഗീത ആല്‍ബങ്ങളും പോപ്പ് ഗാനങ്ങളും കൊണ്ട് സംഗീതത്തിന്‍റെ വിസ്മയലോകം തീര്‍ത്തു.

റോബോട്ട്, മൂണ്‍ വോക്ക് തുടങ്ങിയ നൃത്തച്ചുവടുകളിലൂടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെയാണ് മൈക്കിള്‍ ജാക്സണ്‍ സ്വന്തമാക്കിയത്. അദ്ദേഹത്തിന്‍റെ മുഖമൊന്നു കാണാനും പാട്ട് കേള്‍ക്കാനും ഒന്നു തൊടാനുമൊക്കെയായി ആരാധകര്‍ ഭ്രാന്തമായി ആഗ്രഹിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് പിതാവിന്‍റെ ക്രൂരമായ പെരുമാറ്റം കാരണം മനസില്‍ നിറഞ്ഞ അപകര്‍ഷതാബോധമാണ് തന്‍റെ മുഖത്ത് നിരവധി പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്ന് ഒരിക്കല്‍ മൈക്കിള്‍ ജാക്സണ്‍ പറഞ്ഞു. 1969 -ല്‍ അമെരിക്കയില്‍ ഇറങ്ങിയ മികച്ച പത്ത് പോപ്പ് ഗാനങ്ങളില്‍ നാലും മൈക്കിളിന്‍റേതായിരുന്നു.

അന്ന് മൈക്കിളിന്‍റെ പ്രായം വെറും പതിമൂന്നു വയസായിരുന്നു. തുടര്‍ന്നു ഗോട്ട് ടു ബീ ദെയര്‍, ബെന്‍, ഓഫ് വാള്‍, ത്രില്ലര്‍, ബാഡ്, ഡെയിഞ്ചറസ്, ഇന്‍വിസിബിള്‍ തുടങ്ങിയ സംഗീത അല്‍ബങ്ങളിലൂടെ പോപ് സംഗീതത്തിന്‍റെ ഉയരങ്ങള്‍ കീഴടക്കി. 1982ല്‍ പുറത്തിറങ്ങിയ 'ത്രില്ലര്‍' ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആല്‍ബങ്ങളില്‍ ഒന്നായിമാറി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 39 സാമൂഹ്യക്ഷേമ സംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഡെയ്ഞ്ചറസ് എന്ന പേരില്‍ നടത്തിയ സംഗീത പരിപാടിയില്‍ നിന്ന് ലഭിച്ച തുകയിലെ പകുതിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ചെലവാക്കിയത്. എട്ട് ഗിന്നസ് റിക്കോര്‍ഡുകളും പതിമൂന്നു ഗ്രാമി അവാര്‍ഡുകളും മൈക്കിള്‍ ജാക്സണ്‍ നേടിയിട്ടുണ്ട്. നൂറുകോടിയില്‍ അധികം വരുന്ന സംഗീത ആസ്വാദകര്‍ മൈക്കിള്‍ ജാക്സന്‍റെ കാസറ്റുകള്‍ വാങ്ങി കൂട്ടി. 2009ല്‍ ദിസ് ഈസ് ഇറ്റ് എന്ന ആല്‍ബത്തിന്‍റെ നിര്‍മ്മാണത്തിനിടെയാണ് മൈക്കിള്‍ ജാക്‌സണ്‍ അന്തരിച്ചത്.

ലോകത്തെമ്പാടുമുള്ള കൌമാര യൗവനങ്ങളെ ത്രസിപ്പിച്ച ജാക്സണ്‍ ആരാധകരുടെ മനസില്‍ ഇന്നും ഒളിമങ്ങാതെ ജീവിക്കുന്നു. മരിക്കുന്നതുവരെ വിവാദങ്ങളുടെ തോഴന്‍കൂടി ആയിരുന്നു ജാക്സണ്‍. ലൈംഗിക ആരോപണവും ബാലപീഡന വിവാദവും അദ്ദേഹത്തിന്‍റെ പ്രതിഭാ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. ലോകത്താകമാനം ഉള്ള സംഗീത പ്രേമികളെ ദുഃഖത്തിലാഴ്ത്തി അന്‍പതാം വയസില്‍ ജാക്സണ്‍ ഈ ലോകത്തോട് വിടപറഞ്ഞു.

 

 
 
 
 
 
 
 
 
 
 
 
 
 

“If you want to know how I feel, you can check out HIStory. It’s a musical book.” – Michael Jackson 25 years ago, Michael Jackson released his most ambitious album to date, featuring a 15 song “greatest hits” collection and 15 new songs recorded for the project. It has been certified 8x multiplatinum by the RIAA – an amazing feat for a double album! The short film for “Scream,” earned a record breaking 11 nominations at the MTV Music Video Awards in 1995. It has often been referred to as Michael’s magnum opus. Celebrate HIStory: Past, Present and Future Book 1 with Michael’s worldwide fan community today. Watch the video in Michael’s story and share your memories of the album release, the unparalleled marketing campaign, your favorite songs, or your photos with your copy of the album in the comments. #HIStory25

A post shared by Michael Jackson (@michaeljackson) on


വാർത്തകൾ

Sign up for Newsletter



top