Published:26 June 2020
ലണ്ടന്‍: യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകളുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് സര്‍വകലാശാലാ വകുപ്പ് മന്ത്രിയായിരുന്ന ജോ ജോണ്സണ് അഭിപ്രായപ്പെട്ടു. നിലവില്‍ രണ്ട് വര്‍ഷമാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ കാലാവധി. ഇത് നാലു വര്‍ഷമാക്കണമെന്നാണ് ജോണ്സണ് ആവശ്യപ്പെടുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രെക്സിറ്റ് ട്രാന്സിഷന് സമയം ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഇതു നീട്ടാനുള്ള സാഹചര്യമൊന്നും നിലവിലില്ല. അങ്ങനെ വരുമ്പോള്‍ ജനുവരി മുതല്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള നിന്നുള്ള കുടിയേറ്റം ഗണ്യമായി കുറയുകയും ബ്രിട്ടന് കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയും ചെയ്യും.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ഏറ്റവും നല്ലത് നിലവില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രകാരം യുകെയിലുള്ള വിദേശികള്‍ക്ക് രണ്ട് വര്‍ഷം അധികം തങ്ങാന്‍ അനുമതി നല്‍കുകയാണെന്നും ജോണ്സണ് ചൂണ്ടിക്കാട്ടി. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ ഇതല്ലാതെ രാജ്യത്തെ തൊഴിലാളി ക്ഷാമം നേരിടാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.