Published:26 June 2020
തയാറാക്കേണ്ടത്
ചെറിയ മിക്സി ജാറിൽ തേങ്ങ ചിരകിയതും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും കടുകും ജീരകവും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക. കുക്കറിൽ ബീറ്റ്റൂട്ട് കഷണങ്ങളും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിക്കുക, ഏകദേശം നാല് വിസൽ കേൾക്കണം. ശേഷം ഈ ബീറ്റ്റൂട്ട് മിക്സി ജാറിൽ അരച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം തൈരും മിക്സി ജാറിൽ അരച്ചെടുക്കുക. കുക്കറിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ടും തേങ്ങയുടെ മിക്സും ചേർത്ത് ഇളക്കികൊണ്ടിരിക്കുക, അതിലേക്ക് തൈരിന്റെ മിക്സും കൂടി ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളച്ച് വരുമ്പോൾ കടുക്, വറ്റൽമുളക്, കറവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ചതിനു ശേഷം പച്ചടിയിലേക്ക് ചേർക്കുക. ഒരു നുള്ള് പഞ്ചസാര കൂടി ചേർത്താൽ രുചി കൂടും. ശേഷം അത് നന്നായി ഇളക്കി അടച്ചുവയ്ക്കുക.
വേണ്ടത്
ബീറ്റ് റൂട്ട് - 1 എണ്ണം (മീഡിയ് വലുപ്പത്തിൽ നുറുക്കിയത്)
തൈര് - 250 ml
തേങ്ങ ചിരകിയത് - 250 ml
കടുക് - 1 ടീസ്പൂൺ
നല്ല ജീരകം -1/4 ടീസ്പൂൺ
ഇഞ്ചി - ചെറിയ കഷണം
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
പഞ്ചസാര - ഒരു നുള്ള്