05
July 2020 - 10:14 pm IST

Download Our Mobile App

Flash News
Archives

Other news

cricket-players-comparison

വിദേശത്തെ കളി കേമൻ സ്മിത്ത്, സച്ചിൻ നാലാമത്

Published:26 June 2020

ക്രി​ക്ക​റ്റി​ലെ യ​ഥാ​ര്‍ഥ 'ടെ​സ്റ്റെ​ന്ന്' വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഫോ​ര്‍മാ​റ്റാ​ണ് ടെ​സ്റ്റ് മ​ല്‍സ​രം. ഒ​രു ക്രി​ക്ക​റ്റ​റു​ടെ യ​ഥാ​ര്‍ഥ പ്ര​തി​ഭ മാ​റ്റു​ര​ച്ചു നോ​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വേ​ദി കൂ​ടി​യാ​ണി​ത്. ടെ​സ്റ്റി​ല്‍ നി​ര​വ​ധി ഇ​തി​ഹാ​സ ബാ​റ്റ്‌​സ്മാ​ന്‍മാ​രെ നാം ​ക​ണ്ടു ക​ഴി​ഞ്ഞു. ഇ​വ​രി​ല്‍ നാ​ട്ടി​ലും വി​ദേ​ശ​ത്തും ഒ​രു​പോ​ലെ ത​ങ്ങ​ളു​ടെ മി​ക​വ് രേ​ഖ​പ്പെ​ടു​ത്തി​യ​വ​രു​മു​ണ്ട്.

ക്രി​ക്ക​റ്റി​ലെ യ​ഥാ​ര്‍ഥ 'ടെ​സ്റ്റെ​ന്ന്' വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഫോ​ര്‍മാ​റ്റാ​ണ് ടെ​സ്റ്റ് മ​ല്‍സ​രം. ഒ​രു ക്രി​ക്ക​റ്റ​റു​ടെ യ​ഥാ​ര്‍ഥ പ്ര​തി​ഭ മാ​റ്റു​ര​ച്ചു നോ​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വേ​ദി കൂ​ടി​യാ​ണി​ത്. ടെ​സ്റ്റി​ല്‍ നി​ര​വ​ധി ഇ​തി​ഹാ​സ ബാ​റ്റ്‌​സ്മാ​ന്‍മാ​രെ നാം ​ക​ണ്ടു ക​ഴി​ഞ്ഞു. ഇ​വ​രി​ല്‍ നാ​ട്ടി​ലും വി​ദേ​ശ​ത്തും ഒ​രു​പോ​ലെ ത​ങ്ങ​ളു​ടെ മി​ക​വ് രേ​ഖ​പ്പെ​ടു​ത്തി​യ​വ​രു​മു​ണ്ട്. ടെ​സ്റ്റി​ല്‍ ചു​രു​ങ്ങി​യ​ത് 50 മ​ല്‍സ​ര​ങ്ങ​ളെ​ങ്കി​ലും ക​ളി​ച്ചി​ട്ടു​ള്ള​വ​രി​ല്‍ 50ന് ​മു​ക​ളി​ല്‍ ബാ​റ്റി​ങ് ശ​രാ​ശ​രി​യു​ള്ള ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്നു ന​മു​ക്ക് നോ​ക്കാം. ആ​ദ്യ അ​ഞ്ചു പേ​രു​ടെ ലി​സ്റ്റ് നോ​ക്കി​യാ​ല്‍ ഓ​സ്‌​ട്രേ​യി​യ​യു​ടെ ആ​ധി​പ​ത്യം ത​ന്നെ​യാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ക. ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലും ഓ​സീ​സ് താ​ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇ​ന്ത്യ​യു​ടെ ഒ​രാ​ള്‍ മാ​ത​മേ ടോ​പ്പ് ഫൈ​വി​ലു​ള്ളൂ. സാ​ക്ഷാ​ൽ സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ.

സ്റ്റീ​വ് സ്മി​ത്ത് (57.10) 

ആ​ധു​നി​ക ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​നെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഐ​സി​സി റാ​ങ്കി​ങി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്താ​ണ് ലി​സ്റ്റി​ല്‍ ത​ല​പ്പ​ത്ത്. ക​രി​യ​റി​ല്‍ 73 ടെ​സ്റ്റു​ക​ളി​ല്‍ അ​ദ്ദേ​ഹം ക​ളി​ച്ചു ക​ഴി​ഞ്ഞു. 62.84 ശ​രാ​ശ​രി​യി​ല്‍ 7227 റ​ണ്‍സും അ​ദ്ദേ​ഹം നേ​ടി. 26 സെ​ഞ്ചു​റി​ക​ളും മൂ​ന്നു ഡ​ബി​ള്‍ സെ​ഞ്ചു​റി​ക​ളും 29 ഫി​ഫ്റ്റി​ക​ളും ഇ​തി​ലു​ള്‍പ്പെ​ടു​ന്നു. ആ​കെ ക​ളി​ച്ച 131 ഇ​ന്നി​ങ്‌​സു​ക​ളി​ല്‍ 74 എ​ണ്ണം സ്മി​ത്ത് വി​ദേ​ശ​ത്താ​ണ് ക​ളി​ച്ച​ത്. ഇ​വ​യി​ല്‍ നി​ന്നും 57.10 എ​ന്ന മി​ക​ച്ച ശ​രാ​ശ​രി അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. നാ​ട്ടി​ലും വി​ദേ​ശ​ത്തും 13 വീ​തം സെ​ഞ്ചു​റി​ക​ള്‍ സ്മി​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. 215 റ​ണ്‍സാ​ണ് വി​ദേ​ശ​ത്തെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. 

അ​ല​ന്‍ ബോ​ര്‍ഡ​ര്‍ (56.57) 

സ്മി​ത്തി​നു പി​റ​കി​ല്‍ ലി​സ്റ്റി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍ ബാ​റ്റി​ങ് ഇ​തി​ഹാ​സ​വും നാ​യ​ക​നു​മാ​യി​രു​ന്ന അ​ല​ന്‍ ബോ​ര്‍ഡ​റാ​ണ്. വി​ദേ​ശ​ത്ത് 70 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നും 56.57 ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രാ​ശ​രി. സ്മി​ത്തി​നേ​ക്കാ​ള്‍ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് ബോ​ര്‍ഡ​ര്‍ ര​ണ്ടാം​സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്ന​ത്. ക​രി​യ​റി​ല്‍ 156 ടെ​സ്റ്റു​ക​ളാ​ണ് അ​ദ്ദേ​ഹം ക​ളി​ച്ചി​ട്ടു​ള്ള​ത്. 50.56 ശ​രാ​ശ​രി​യി​ല്‍ 11,174 റ​ണ്‍സും ബോ​ര്‍ഡ​ര്‍ നേ​ടി. 27 സെ​ഞ്ചു​റി​ക​ളും ര​ണ്ടു ഡ​ബി​ള്‍ സെ​ഞ്ചു​റി​ക​ളും 63 ഫി​ഫ്റ്റി​ക​ളു​മ​ട​ക്ക​മാ​ണി​ത്. ക​രി​യ​റി​ലെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ 205 ആ​ണ്. 

സ്റ്റീ​വ് വോ (55.85) ​

മൂ​ന്നാം​സ്ഥാ​ന​ത്തു​ള്ള​ത് ഓ​സ്‌​ട്രേ​ലി​യ​യു​ടെ മ​റ്റൊ​രു മു​ന്‍ നാ​യ​ക​നും ബാ​റ്റി​ങ് ഇ​തി​ഹാ​സ​വു​മാ​യ സ്റ്റീ​വ് വോ​യാ​ണ്. വി​ദേ​ശ​ത്ത് ആ​കെ ക​ളി​ച്ച 76 ടെ​സ്റ്റു​ക​ളി​ല്‍ 55.85 എ​ന്ന മി​ക​ച്ച ബാ​റ്റി​ങ് ശ​രാ​ശ​രി കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ വോ​യ്ക്കു സാ​ധി​ച്ചു. 168 ടെ​സ്റ്റു​ക​ള്‍ വോ ​ക​രി​യ​റി​ലാ​കെ ക​ളി​ച്ചി​ട്ടു​ണ്ട്. 260 ഇ​ന്നി​ങ്‌​സു​ക​ളി​ല്‍ നി​ന്നും 50.59 ശ​രാ​ശ​രി​യി​ല്‍ 10,927 റ​ണ്‍സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള​ത്. 32 സെ​ഞ്ചു​റി​ക​ളും ഒ​രു ഡ​ബി​ള്‍ സെ​ഞ്ചു​റി​യും വോ​യു​ടെ ക​രി​യ​റി​ല്‍ തി​ള​ങ്ങി നി​ല്‍ക്കു​ന്നു. ഫി​ഫ്റ്റി​യി​ല്‍ അ​ര്‍ധ സെ​ഞ്ചു​റി തി​ക​യ്ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 200 റ​ണ്‍സാ​ണ് ക​രി​യ​റി​ലെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. 

സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​ര്‍ (54.75) 

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​റാ​ണ് ഈ ​ലി​സ്റ്റി​ല്‍ നാ​ലാം​സ്ഥാ​ന​ത്ത്. 54.75 ആ​ണ് വി​ദേ​ശ​ത്തു മാ​സ്റ്റ​ര്‍ ബ്ലാ​സ്റ്റ​റു​ടെ ബാ​റ്റി​ങ് ശ​രാ​ശ​
രി. 176 ഇ​ന്നി​ങ്‌​സു​ക​ളാ​ണ് സ​ച്ചി​ന്‍ വി​ദേ​ശ​ത്തു ക​ളി​ച്ച​ത്. ഇ​വ​യി​ല്‍ നി​ന്നും 8705 റ​ണ്‍സും അ​ദ്ദേ​ഹം നേ​ടി. നാ​ട്ടി​ലേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​ച്ചി​ന്‍ റ​ണ്‍സെ​ടു​ത്തി​ട്ടു​ള്ള​ത് വി​ദേ​ശ​ത്ത് ആ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. നാ​ട്ടി​ല്‍ 153 ഇ​ന്നി​ങ്‌​സു​ക​ളി​ല്‍ 7216 റ​ണ്‍സാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. വി​ദേ​ശ​ത്തു 29 സെ​ഞ്ചു​റി​ക​ളും 36 ഫി​ഫ്റ്റി​ക​ളും സ​ച്ചി​ന്‍ വാ​രി​ക്കൂ​ട്ടി. എ​ന്നാ​ല്‍ നാ​ട്ടി​ല്‍ 22 സെ​ഞ്ചു​റി​ക​ളും 32 ഫി​ഫ്റ്റി​ക​ളും മാ​ത്ര​മേ അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ള്ളൂ. ഇ​തു​കൊ​ണ്ടും തീ​ര്‍ന്നി​ല്‍ സ​ച്ചി​ന്‍റെ ക​രി​യ​ര്‍ ബെ​സ്റ്റ് സ്‌​കോ​റും പി​റ​ന്ന​ത് വി​ദേ​ശ​ത്താ​ണ്. പു​റ​ത്താ​വാ​തെ നേ​ടി​യ 248 റ​ണ്‍സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. ക​രി​യ​റി​ല്‍ ആ​കെ 200 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നും 53.79 ശ​രാ​ശ​രി​യി​ല്‍ 15,921 റ​ണ്‍സാ​ണ് സ​ച്ചി​ന്‍ വാ​രി​ക്കൂ​ട്ടി​യ​ത്. 51 സെ​ഞ്ചു​റി​ക​ളും ആ​റു ഡ​ബി​ള്‍ സെ​ഞ്ചു​റി​ക​ളും 68 ഫി​ഫ്റ്റി​ക​ളും ഇ​തി​ല്‍പ്പെ​ടു​ന്നു. 

ഗ്രേ​യം സ്മി​ത്ത് (53.93) 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ന്‍ നാ​യ​ക​നും ഇ​ടം​കൈ​യ​ന്‍ ഓ​പ്പ​ണ​റു​മാ​യ ഗ്രേ​യം സ്മി​ത്തി​നാ​ണ് അ​ഞ്ചാം​സ്ഥാ​നം. നി​ല​വി​ല്‍ ക്രി​ക്ക​റ്റ് സൗ​ത്താ​ഫ്രി​ക്ക​യു​ടെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്മി​ത്തി​ന് വി​ദേ​ശ​ത്ത് 53.93ന്‍റെ ബാ​റ്റി​ങ് ശ​രാ​ശ​രി​യു​ണ്ട്. വി​ദേ​ശ​ത്തു 52 ടെ​സ്റ്റു​ക​ളാ​ണ് സ്മി​ത്ത് ക​ളി​ച്ചി​ട്ടു​ള്ള​ത്. 15 സെ​ഞ്ചു​റി​ക​ളും വി​ദേ​ശ​ത്തു താ​രം അ​ടി​ച്ചെ​ടു​ത്തു. ക​രി​യ​റി​ല്‍ നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി 117 ടെ​സ്റ്റു​ക​ളി​ല്‍ അ​ദ്ദേ​ഹം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി​യി​റ​ങ്ങി. 47.76 ശ​രാ​ശ​രി​യി​ല്‍ 9265 റ​ണ്‍സാ​ണ് സ​മ്പാ​ദ്യം. 27 സെ​ഞ്ചു​റി​ക​ളും അ​ഞ്ചു ഡ​ബി​ള്‍ സെ​ഞ്ചു​റി​യും 38 ഫി​ഫ്റ്റി​ക​ളും ഇ​തി​ലു​ള്‍പ്പെ​ടു​ന്നു.


വാർത്തകൾ

Sign up for Newsletter



top