05
July 2020 - 10:31 pm IST

Download Our Mobile App

Flash News
Archives

Crime

Covid 19, Quarantine, Stabbed

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന് കുത്തേറ്റു

Published:26 June 2020

ബഹ്‌റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

കോഴിക്കോട് : കോഴിക്കോട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്‌റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

ഈ മാസം 18 ന് ബഹ്‌റൈനിൽ നിന്നുമെത്തി ഏഴ് ദിവസം കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ലിജേഷ്.  കെഎംസിസിയുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോട് വടകര വില്യാപ്പള്ളിയിലെ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു . സംഭവത്തില്‍  വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top