05
July 2020 - 11:25 pm IST

Download Our Mobile App

Flash News
Archives

Special

young-man-traveled-360-kilometers-to-marry-his-lover

സ്‌നേഹിച്ച യുവതിയെ സ്വന്തമാക്കാന്‍ യുവാവ് സഞ്ചരിച്ചത് 360 കിലോമീറ്റര്‍

Published:26 June 2020

അഞ്ചുമാസം മുമ്പ് വിവാഹമുറപ്പിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ യുവാവ് യാത്രചെയ്തത് 360 കിലോമീറ്റര്‍. മാക്കൂട്ടം ബോര്‍ഡര്‍ വഴി പാസ്  ലഭിക്കാത്തതിനെ തുടര്‍ന്നാണ് 150 കിലോമീറ്റര്‍ മാത്രമുള്ള  സ്ഥലത്ത് എത്തിച്ചേരാന്‍ 360 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നത്.

കണ്ണൂര്‍: : അഞ്ചുമാസം മുമ്പ് വിവാഹമുറപ്പിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ യുവാവ് യാത്രചെയ്തത് 360 കിലോമീറ്റര്‍. മാക്കൂട്ടം ബോര്‍ഡര്‍ വഴി പാസ്  ലഭിക്കാത്തതിനെ തുടര്‍ന്നാണ് 150 കിലോമീറ്റര്‍ മാത്രമുള്ള  സ്ഥലത്ത് എത്തിച്ചേരാന്‍ 360 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നത്. കര്‍ണാടകയിലെ  മൈസൂര്‍- കുടക് അതിര്‍ത്തിഗ്രാമത്തിലെ  മുള്ളൂരിലെ ശശികലയെ വിവാഹം കഴിക്കാനാണ് ലോറി ഡ്രൈവറായ മയ്യില്‍ പൊയ്യൂരിലെ റിനീഷ് ഇത്രയും ദൂരം തനിച്ച് യാത്ര നടത്തിയത്.

പൊയ്യൂര്‍ കയരളംമൊട്ടയിലെ പുത്തലത്ത് വീട്ടില്‍ രാജന്റെയും, കൗസുവിന്റെയും മകനാണ് റിനീഷ്.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വധുഗൃഹത്തിനു സമീപത്തെ ബന്ധു വീട്ടിലെത്തി താമസിച്ചു. വ്യാഴാഴ്ച വധുവിന്റെ നാട്ടിലെ ആചാരപ്രകാരം ശശികലയുടെ കഴുത്തില്‍ യുവാവ് മിന്നുചാര്‍ത്തി.

കോവിഡ് വ്യാപനത്തിന് മുമ്പ് ഇരുവീട്ടുകാരും പരസ്പരം സന്ദര്‍ശിച്ച്  ഉറപ്പിച്ച വിവാഹം ആയിരുന്നു ഇവരുടേത്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ വിവാഹം വൈകുകയായിരുന്നു. ഇതിനിടെ ഇരുവരും നടത്തിയ ഫോണ്‍വിളികളിലാണ് വിവാഹത്തിന് ഏകനായെങ്കിലും എത്തി താലികെട്ടുമെന്ന് റിനീഷ്  ഉറപ്പിച്ചത്. ക്വാറന്റീനില്‍ കഴിയാനുള്ള ഭയം മൂലമാണ് റിനീഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും വിവാഹത്തിന് പങ്കെടുക്കാന്‍ തയ്യാറാവാതിരുന്നത്.

വിവാഹത്തിനുശേഷം വധുവരന്മാരെ മുത്തങ്ങ ചെക്ക് പോസ്റ്റ് വരെ കര്‍ണാടകയിലെ വധുവിന്റെ ആള്‍ക്കാര്‍ അനുഗമിക്കുകയും ചെയ്തിരുന്നു.വധൂവരന്മാര്‍ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ അവരെ സ്വീകരിക്കാന്‍ നിലവിളക്ക് കത്തിച്ചു വച്ച് ദൂരെ മാറിനിന്നു. അകലെനിന്നാണ് നാട്ടുകാരും ബന്ധുക്കളും ആശിര്‍വദിച്ചത്.പിന്നീട് ഇരുവരും സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരം 14 ദിവസം ക്വാന്റീനില്‍ കഴിയേണ്ട വീട്ടില്‍ പ്രവേശിച്ചു.


വാർത്തകൾ

Sign up for Newsletter



top