Published:27 June 2020
അശ്വതി : പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്പ്പിയ്ക്കുവാന് തയ്യാറാകും. സംഘനേ തൃത്വസ്ഥാനം ഏറ്റെടുക്കുന്നതില്‍ ആത്മസംതൃപ്തി ഉണ്ടാകും.
ഭരണി : ആലോചനക്കുറവുക്കൊണ്ട് അപദ്ധങ്ങള്‍ ഉണ്ടാകും. വിതരണമേഖലകളില്‍ മാന്ദ്യം അനുഭവപ്പെടും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്.
കാര്‍ത്തിക : സമയോചിതമായ ഇടപെടലുകളാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. സാമ്പത്തി കവിഷയങ്ങളില് നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. കഫനീര്‍ദ്ദോഷരോഗങ്ങള്‍ വര്‍ദ്ധിയ്ക്കും.
രോഹിണി : സമന്വയസമീപനത്താല്‍ സര്‍വ്വകാര്യവിജയവും ഉണ്ടാകും. സ്വന്തം ആശയ വും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യും.
മകയിരം : ബന്ധുക്കള്‍ക്കിടയില്‍ നിന്നും അപസ്വരം കേള്‍ക്കുവാനിടവരും. വിദൂരപഠന ത്തിന് ചേരുവാന്‍ യാത്രപുറപ്പെടും. അമിതമായ ആത്മവിശ്വാസം ദോഷഫലങ്ങള്‍ക്കു വഴിയൊരുക്കും.
തിരുവാതിര: സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ എതിര്‍പ്പുകളെ അതിജീവിയ്ക്കു വാന്‍ സാധിയ്ക്കും. വാത-പ്രമേഹ രോഗപീഡകള്‍ വര്‍ദ്ധിയ്ക്കും. വ്യത്യസ്തമായ ശൈലി അവലംബിയ്ക്കും.
പുണര്‍തം : തരംതാഴ്ത്തപ്പെടുവാനിടയുണ്ടെന്നറിവു ലഭിച്ചതിനാല്‍ മറ്റ് ഉദ്യോഗം അന്വേ ഷിയ്ക്കും. പ്രായോഗികവശം ചിന്തിയ്ക്കാതെ ഒരുപ്രവൃത്തിയിലും ഏര്‍പ്പെടരുത്. യാ ത്രാക്ലേശം വര്‍ദ്ധിയ്ക്കും.
പൂയ്യം : ശാസ്ത്രസാങ്കേതികവിദ്യയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അംഗീകാരം ലഭി യ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിയ്ക്കും. ആരോഗ്യം തൃപ്തി കരമായിരിയ്ക്കും.
ആയില്യം : ഈശ്വരപ്രാര്‍ത്ഥനകളാല്‍ ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സഫലമാകും. ചെ യ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരവും പ്രോത്സാഹനവും ലഭിയ്ക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും.
മകം: ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയും ആത്മവിശ്വാസവുമുണ്ടാകും. വിജ്ഞാനപ്രദമായ കാര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ആത്മസം തൃപ്തിയുണ്ടാകും.
പൂരം : ദുഃസൂചനകള്‍ ലഭിച്ചതിനാല്‍ സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീ കരിയ്ക്കുവാന്‍ തയ്യാറാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിയ്ക്കണം.
ഉത്രം: ഔദ്യോഗികമായി അധികാരം വഹിയ്ക്കേണ്ടതായിവരും. ശ്രദ്ധക്കുറവിനാല്‍ വാ ഹനഉപയോഗം ഉപേക്ഷിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം.
അത്തം: ആത്മവിശ്വാസത്താല്‍ കൂടുതല്‍ ചുമതലകളേറ്റെടുക്കും. ഉദ്യോഗത്തിനോട നുബന്ധമായി ഉപരിപഠനത്തിന് ചേരും. കൃത്യനിര്‍വ്വഹണത്തില്‍ ലക്ഷ്യപ്രാപ്തിനേടും.
ചിത്ര: ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. പറ യുന്നവാക്കുകള് ഫലപ്രദമായിത്തീരും. സര്വ്വാധികാരിപദം ലഭിയ്ക്കും.
ചോതി: അനുചിത പ്രവൃത്തികളില്‍ നിന്നും സുഹൃത്തിനെ രക്ഷിയ്ക്കുവാന്‍ സാധിയ്ക്കും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി ഉപരിപഠനത്തിന് ചേരും.
വിശാഖം: മാനസികവിഭ്രാന്തിയ്ക്ക് കുറവു തോന്നും. മേലധികാരിയുടെ പ്രത്യേക പരിഗ ണനയില്‍ പുതിയ ചുമതലകളേറ്റെടുക്കും. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കുവാന്‍ സാദ്ധ്യതയുണ്ട്.
അനിഴം: പുതിയ കരാറുജോലികള്‍ ഏറ്റെടുക്കും. സുഹൃത്ത്സഹായത്താല് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ സാധിയ്ക്കും. ചിന്താമണ്ഡലത്തില്‍ പുതിയ ആശ യങ്ങള്‍ ഉദിയ്ക്കും.
തൃക്കേട്ട: സഹോദരങ്ങളുമായി രമ്യതയിലായിത്തീരുവാന് തയ്യാറാകും. അശ്രാന്തപരിശ്ര മത്താല്‍ ആഗ്രഹിച്ചകാര്യങ്ങള്‍ സാധിയ്ക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂ ക്ഷിയ്ക്കണം.
മൂലം: അനുവദിച്ച സംഖ്യ ലഭിയ്ക്കുവാന്‍ കക്ഷിരാഷ്ട്രീയക്കാരുടെ ശുപാര്ശവേണ്ടിവ രും. സഹപ്രവര്‍ത്തകര്‍ അവധിയിലായതിനാല്‍ അദ്ധ്വാനഭാരം വര്‍ദ്ധിയ്ക്കും.
പൂരാടം: ചെലവിനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കഫ-നീര്ദ്ദോഷപീഡകള് വര്‍ദ്ധിയ്ക്കും. വര്‍ദ്ധിയ്ക്കുന്ന അധികാരപരിധി ഏറ്റെടുക്കും.
ഉത്രാടം: കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിയ്ക്കുവാന്‍ സാധിയ്ക്കും. വി ദ്യാര്‍ത്ഥികള്‍ക്ക് ഉത്സാവും ഉന്മേഷവും വര്‍ദ്ധിയ്ക്കും. കാര്യങ്ങള്‍ ശരിയായ നിഗമന ത്തില്‍ എത്തിച്ചേരും.
തിരുവോണം: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിയ്ക്കും. ഗൃഹത്തിന്റെ അറ്റകുറ്റപണികള്‍ തുടങ്ങിവെയ്ക്കും. അര്‍ഹമായ ആവശ്യങ്ങള്‍ പരിഗണിയ്ക്കപ്പെടും.
അവിട്ടം: വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കു വാന്‍ തയ്യാറാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാന്‍ തീരു മാനിയ്ക്കും.
ചതയം: അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ അനശ്വരമാക്കുവാന്‍ അവസരമുണ്ടാ കും. ധര്മ്മപ്രവൃത്തികള്ക്കായി സര്‍വ്വാത്മനാ സഹകരിയ്ക്കും. പാരമ്പര്യപ്രവൃത്തികള്‍ നടപ്പില്‍ വരുത്തും.
പൂരോരുട്ടാതി: ധര്‍മ്മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കുമായി സര്‍വ്വാത്മനാ സഹകരിയ്ക്കും. ആഗ്രഹസാഫല്യത്താല്‍ ആത്തമനിര്വൃതി ഉണ്ടാകും. മാനസികസം ഘര്‍ഷത്തിന് കുറവ് തോന്നും.
ഉത്രട്ടാതി: ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിയ്ക്കുവാന്‍ അവസരമുണ്ടാകും. പ്രത്യേ ക പാഠ്യപദ്ധതിയില്‍ ചേരുവാനിടവരും. പാരമ്പര്യപ്രവൃത്തികളില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും.
രേവതി: കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നില്ക്കുക തുടങ്ങിയവയില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് വേണ്ടത്. പരിശ്രമങ്ങള്‍ക്ക് അന്തിമനിമിഷത്തില്‍ വിജയമുണ്ടാകും.