05
July 2020 - 10:02 pm IST

Download Our Mobile App

Flash News
Archives

Crime

nattakam

നാട്ടകത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ബാർ ജീവനക്കാരന്‍റേത്; ദുരൂഹതയെന്ന് ബന്ധുക്കൾ

Published:27 June 2020

വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ഉടനെ പോസ്റ്റ്മോർട്ടം ചെയ്യും. ജൂൺ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു.

കോട്ടയം: നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. ജൂൺ മൂന്നിന് കുടവെച്ചൂരിൽ നിന്ന് കാണാതായ വെളുത്തേടത്തുചിറയിൽ ഹരിദാസിന്‍റെ മകൻ ജിഷ്ണു (23) വിന്‍റേതാണ് മൃതദേഹാവശിഷ്ടം. വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ഉടനെ പോസ്റ്റ്മോർട്ടം ചെയ്യും. ജൂൺ മൂന്നിനാണ് ഇയാളെ കാണാതായത്. കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു.

രാവിലെ എട്ടിന് വീട്ടിൽ നിന്നിറങ്ങിയ ജിഷ്ണു സൈക്കിൾ ശാസ്തകുളത്തിന് സമീപം വെച്ച് ബസിൽ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറിൽ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്‍റെ ഫോൺ സ്വിച്ച് ഓഫായി.

പിന്നീട് വിവരം ഒന്നുമില്ലായിരുന്നു. രാത്രി ഏഴ് മണിയോടെ ബാർ മാനേജരടക്കം നാല് പേർ ജിഷ്ണുവിനെ തിരക്കി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

മറിയപ്പള്ളിയിൽ എംസി റോഡിനു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ആഴ്ചകൾ പഴക്കമുള്ള അസ്ഥികൂടം ഇന്നലെ കണ്ടെത്തിയത്. മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫൊറൻസിക് വിദഗ്ധർ പറയുന്നത്. തുടർന്ന് അസ്ഥികൂടത്തിന്‍റെ സമീപത്ത് നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.


വാർത്തകൾ

Sign up for Newsletter



top