11
July 2020 - 11:06 pm IST

Download Our Mobile App

Bollywood

Sushant-Singh-Rajput

സുശാന്തിന്‍റെ മരണം; യഷ് രാജ് ഫിലിംസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

Published:27 June 2020

സുശാന്തിന്‍റെ പല അവസരങ്ങളും പ്രമുഖ നിര്‍മാണ കമ്പനികളും താരങ്ങളും ചേര്‍ന്ന് ഇല്ലാതാക്കിയെന്ന ആരോപണമാണു പൊലീസ് പരിശോധിക്കുന്നത്. നേരത്തെ കാമുകി റിയ ചക്രവര്‍ത്തിയെയും ചോദ്യം ചെയ്തിരുന്നു.

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർമാണക്കമ്പനി യഷ് രാജ് ഫിലിംസിലെ രണ്ടു മുൻ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. പ്രൊഡക്‌ഷൻ വിഭാഗം മുൻ വൈസ് പ്രസിഡന്‍റ് ആശിഷ് പട്ടേലിനെ ഉൾപ്പെടെയാണു ചോദ്യം ചെയ്തത്. സുശാന്തിന്‍റെ പല അവസരങ്ങളും പ്രമുഖ നിര്‍മാണ കമ്പനികളും താരങ്ങളും ചേര്‍ന്ന് ഇല്ലാതാക്കിയെന്ന ആരോപണമാണു പൊലീസ് പരിശോധിക്കുന്നത്. നേരത്തെ കാമുകി റിയ ചക്രവര്‍ത്തിയെയും ചോദ്യം ചെയ്തിരുന്നു.

ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് റിയ മൊഴി നല്‍കിയത്. ഇരുവരും രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാനും ഇരുന്നതായിരുന്നു. എന്നാല്‍ ഇതുവരെ പ്രധാനപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സുശാന്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

യഷ് രാജിലെ ഉദ്യോഗസ്ഥരെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്. 2015 വരെ സുശാന്തിന് നിര്‍മാണ കമ്പനിയുമായി കരാറുണ്ടായിരുന്നുവെന്നും പിരിഞ്ഞത് പരസ്പര ധാരണയിലാണെന്നും ആശിഷ് പട്ടേൽ പറഞ്ഞു. ഇതുവരെ 25 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.


വാർത്തകൾ

Sign up for Newsletter



top