05
July 2020 - 9:33 pm IST

Download Our Mobile App

Flash News
Archives

Updates

GOLD.JPG

സ്വർണവില റെക്കോർഡ് ഭേദിച്ചു: ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപ വർദ്ധിച്ചു

Published:27 June 2020

കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വർധിച്ചത്.

കൊച്ചി:സ്വർണവില  സർവകാല റെക്കോഡിൽ. ശനിയാഴ്ച രണ്ടുതവണയായി പവന് 400 രൂപയാണ്  വർദ്ധിച്ചത്.  ഇതോടെ വില 35,920 രൂപയായി.  കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വർധിച്ചത്.

4490 രൂപയാണ് ഗ്രാമിന് ആഗോള വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,763.48 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.  കൊവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതാണ് വിലവർധനയ്ക്കു കാരണം.


വാർത്തകൾ

Sign up for Newsletter



top