Published:27 June 2020
സിനിമ സീരിയൽ നടി വനിത വിജയകുമാർ വിവാഹിതയായി. സിനിമയിൽ വിഷ്വൽ ഇഫക്ട്സ് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം.
1995ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ വനിത മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1999ൽ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് നടി വീണ്ടും സജീവമായത്.
2000 ത്തിലായിരുന്നു നടിയുടെ ആദ്യ വിവാഹം. വിവാഹശേഷം വനിത അഭിനയം നിർത്തിയിരുന്നു.
എന്നാൽ 2007ൽ ബന്ധം വേർപിരിഞ്ഞ് ആനന്ദ് ജയ് രാജൻ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്യുകയായിരുന്നു.
2012ൽ ഈ ബന്ധവും അവസാനിപ്പിച്ചു. 2013ൽ നാൻ രാജാവാഗ പോകിരേൻ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വനിതയ്ക്ക് മൂന്ന് മക്കളുണ്ട്.