Published:28 June 2020
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കബദ് ഫയര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള റോഡിലായിരുന്നു അപകടമുണ്ടായത്.
പരുക്കേറ്റയാളെ അൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.