11
July 2020 - 11:33 pm IST

Download Our Mobile App

Football

Jurgen Klopp, Football, Special Story

ക്ലോ​പ്പി​ൽ വി​രി​ഞ്ഞ ക​പ്പ്

Published:28 June 2020

1989-1990 സീ​സ​ണി​ൽ കെ​ന്നി ഡാ​ൽ​ഗി​ഷി​ന്‍റെ ചെ​മ്പ​ട​യ്ക്ക് ശേ​ഷം കി​രീ​ടം ആ​ൻ​ഫീ​ൽ​ഡി​ലെ​ത്തി​ക്കാ​ൻ പി​ന്നീ​ട് ആ​ർ​ക്കും സാ​ധി​ച്ച​ട്ടി​ല്ല. അ​ത് സാ​ധ്യ​മാ​ക്കി​യ​തി​പ്പോ​ൾ യ​ർ​ഗ​ൻ ക്ലോ​പ്പാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഒ​രു പോ​യി​ന്‍റി​നു ന​ഷ്ട​പ്പെ​ട്ട കി​രീ​ടം ഇ​ത്ത​വ​ണ സ്വ​ന്ത​മാ​ക്കി​യേ അ​ട​ങ്ങൂ​വെ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു ക്ലോ​പ്പും സം​ഘ​വും.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി കാ​ത്തി​രു​ന്ന ആ ​കി​രീ​ടം ലി​വ​ർ​പൂ​ൾ ശി​ര​സി​ലേ​റ്റു​മ്പോ​ൾ അ​തി​ന്‍റെ ക്ര​ഡി​റ്റ് വി​ഖ്യാ​ത ജ​ർ​മ​ൻ പ​രി​ശീ​ല​ക​ക​നാ​യ യ​ർ​ഗ​ൻ ക്ലോ​പ്പി​നു ന​ൽ​കു​ന്ന​തി​ൽ അ​തി​ശ​യോ​ക്തി​യു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല.  1989-1990 സീ​സ​ണി​ൽ കെ​ന്നി ഡാ​ൽ​ഗി​ഷി​ന്‍റെ ചെ​മ്പ​ട​യ്ക്ക് ശേ​ഷം കി​രീ​ടം ആ​ൻ​ഫീ​ൽ​ഡി​ലെ​ത്തി​ക്കാ​ൻ പി​ന്നീ​ട് ആ​ർ​ക്കും സാ​ധി​ച്ച​ട്ടി​ല്ല. അ​ത് സാ​ധ്യ​മാ​ക്കി​യ​തി​പ്പോ​ൾ യ​ർ​ഗ​ൻ ക്ലോ​പ്പാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഒ​രു പോ​യി​ന്‍റി​നു ന​ഷ്ട​പ്പെ​ട്ട കി​രീ​ടം ഇ​ത്ത​വ​ണ സ്വ​ന്ത​മാ​ക്കി​യേ അ​ട​ങ്ങൂ​വെ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു ക്ലോ​പ്പും സം​ഘ​വും. അ​ത് സീ​സ​ണി​ന്‍റെ തു​ട​ക്കം മു​ത​ൽ വ്യ​ക്ത​മാ​യ​തു​മാ​ണ്. 31 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഒ​രു ത​വ​ണ മാ​ത്ര​മേ എ​തി​രാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ ലി​വ​ർ​പൂ​ൾ തോ​ൽ​വി വ​ഴ​ങ്ങി​യി​ട്ടു​ള്ളു​വെ​ന്ന​ത് കി​രി​ട​നേ​ട്ട​ത്തി​ന്‍റെ മാ​റ്റു വ​ർ​ധി​പ്പി​ക്കു​ന​ന്നു.  

ത​ന്‍റെ ഫു​ട്ബോ​ൾ ശൈ​ലി​യെ ഒ​രി​ക്ക​ൽ ക്ലോ​പ്പ് ചേ​ർ​ത്ത് പ​റ​ഞ്ഞ​ത് ഹെ​വി മെ​റ്റ​ൽ മ്യൂ​സി​ക്കു​മാ​യി​ട്ടാ​ണ്. ച​ടു​ല​വും ആ​വേ​ശം നി​റ​ഞ്ഞ​തു​മാ​യ സം​ഗീ​ത ശൈ​ലി​യാ​ണ് ഹെ​വി മെ​റ്റ​ൽ. മൈ​താ​ന​ത്ത് ത​ന്‍റെ ടീ​മി​നെ ഉ​പ​യോ​ഗി​ച്ച് ക്ലോ​പ്പ് തീ​ർ​ത്ത​തും അ​തേ ച​ടു​ല​ത​യും ആ​വേ​ശ​വു​മാ​ണ്.2008ൽ ​ജ​ർ​മ്മ​ൻ വ​മ്പ​ന്മാ​രാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്‌​മു​ണ്ടി​ൽ പ​രീ​ക്ഷി​ച്ച് വി​ജ​യി​പ്പി​ച്ച ത​ന്‍റെ ശൈ​ലി ആ​ൻ​ഫീ​ൽ​ഡി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ക്ലോ​പ്പി​ന് അ​ധി​ക​സ​മ​യ​മൊ​ന്നും വേ​ണ്ടി വ​ന്നി​ല്ല. 

ത​ന്‍റെ ശൈ​ലി​ക്കി​ണ​ങ്ങു​ന്ന താ​ര​ങ്ങ​ളെ ക്ലോ​പ്പ് ടീ​മി​ലെ​ത്തി​ച്ചു. ഇ​തി​ൽ മു​ൻ​നി​ര​യി​ലെ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത താ​രം സാ​ദി​യോ മാ​നെ​യും റാ​ട്ടി​പ്പു​മെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്നു.ഒ​രു താ​ര​ത്തി​ൽ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ശൈ​ലി​യ​ല്ലാ​യി​രു​ന്നു ക്ലോ​പ്പി​ന്‍റേ​ത്. അ​തു​കൊ​ണ്ട് ത​ന്നെ ത​ന്‍റെ ഫോ​ർ​മേ​ഷ​നി​ൽ കോ​ർ​ത്തി​ണ​ക്കാ​ൻ സാ​ധി​ക്കു​ന്ന താ​ര​ങ്ങ​ളെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി. മു​ൻ​നി​ര​യും മ​ധ്യ​നി​ര​യും പ്ര​തി​രോ​ധ​വു​മെ​ല്ലാം ഒ​രു​പോ​ലെ മി​ക​ച്ച് നി​ന്നാ​ൽ വി​ജ​യം അ​നാ​യാ​സ​മാ​ണെ​ന്ന ബോ​ധ്യം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. പ​ല വ​ർ​ഷ​ങ്ങ​ളി​ലാ​യി ടീ​മി​ലെ​ത്തി​യ താ​ര​ങ്ങ​ളെ അ​ദ്ദേ​ഹം ആ ​ഫോ​ർ​മേ​ഷ​നി​ലേ​ക്കും താ​ര​ങ്ങ​ളു​ടെ പൂ​ർ​ണ പ്ര​ക​ട​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലാ​യി​രു​ന്നു ക്ലോ​പ്പ് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ക്ലോ​പ്പ് ത​യാ​റാ​ക്കി​യ സി​ഫ​ണി​യി​ൽ മു​ഹ​മ്മ​ദ് സ​ല​യും മാ​നെ​യും ഫെ​ർ​മി​നോ​യു​മെ​ല്ലാം മ​നോ​ഹ​ര​മാ​യി പാ​ടി. വേ​ഗ​ത​യും ഊ​ർ​ജ​സ്വ​ല​ത​യും നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ഫു​ട്ബോ​ളി​നെ​യാ​ണ് ക്ലോ​പ്പ് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ന് മൈ​താ​നം നി​റ​ഞ്ഞ് ക​ളി​ക്ക​ണം. 

എ​തി​രാ​ളി​ക​ളു​ടെ പി​ഴ​വ് മു​ത​ലാ​ക്കി ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ക്ലോ​പ്പി​ന്‍റെ സ്കൂ​ളി​ലെ ആ​ദ്യ പാ​ഠം. ഇ​തി​നാ​യി അ​വ​രെ പി​ഴ​വി​ലേ​ക്ക് ന​യി​ക്കു​ക​യും വേ​ണം. ഡോ​ർ​ട്‌​മു​ണ്ടി​ൽ വി​ജ​യം ക​ണ്ട ത​ന്ത്ര​മാ​ണ്.എ​തി​രാ​ളി​ക​ളു​ടെ പി​ഴ​വി​ൽ നി​ന്ന് അ​തി​വേ​ഗം ഗോ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന വേ​ഗ​മേ​റി​യ നി​ക്ക​ങ്ങ​ൾ ക്ലോ​പ്പി​ന്‍റെ ഹെ​വി മെ​റ്റ​ൽ ശൈ​ലി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഗീ​ഗ​ൻ പ്ര​സി​ങ് അ​ഥ​വ കൗ​ണ്ട​ർ പ്ര​സി​ങ് എ​ന്ന ഏ​റെ പ്ര​സി​ദ്ധ​മാ​യ ശൈ​ലി​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ക്ലോ​പ്പ് ലി​വ​ർ​പൂ​ളി​നെ​യും മാ​റ്റി​മ​റി​ച്ച​ത്. എ​തി​രാ​ളി​ക​ളി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ പ​ന്ത് കൈ​ക്ക​ലാ​ക്കി മു​ന്നോ​ട്ട് കു​തി​ക്കു​ന്ന​താ​ണ് ഗീ​ഗ​ൻ പ്ര​സി​ങ്. എ​ന്നാ​ൽ ചെ​റി​യ പി​ഴ​വ് പോ​ലും എ​തി​രാ​ളി​ക​ൾ​ക്ക് കൗ​ണ്ട​ർ അ​റ്റാ​ക്കി​നു​ള്ള സാ​ധ്യ​ത തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന​തി​നാ​ൽ അ​ധി​കം ആ​രും ഈ ​ശൈ​ലി ഉ​പ​യോ​ഗി​ക്കാ​റി​ല്ല.എ​ന്നാ​ൽ ക്ലോ​പ്പ് അ​ത് ഭം​ഗി​യാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ഒ​പ്പം കൂ​ടു​ത​ൽ ഓ​ടു​ക​യെ​ന്ന ത​ന്ത്ര​വും ക്ലോ​പ്പ് താ​ര​ങ്ങ​ളെ പ​റ​ഞ്ഞ് പ​ഠി​പ്പി​ച്ചി​രി​ക്കു​ന്നു. ഹാ​ഫ് സ്‌​പെ​യ്സ് അ​റ്റാ​ക്കും ഫാ​ൾ​സ് 9നു​മാ​ണ് ക്ലോ​പ്പ് വൃ​ത്തി​യാ​യി അ​വ​ത​രി​പ്പി​ച്ച് വി​ജ​യി​ച്ച മ​റ്റ് ര​ണ്ട് ശൈ​ലി​ക​ൾ. 

ഇ​തി​ന​നു​സ​രി​ച്ച് താ​ര​ങ്ങ​ളെ ഒ​രു​ക്കാ​നും എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കാ​നും ക്ലോ​പ്പി​ന് സാ​ധി​ച്ചു. സ്കി​ല്ലി​നോ​ടൊ​പ്പം ത​ന്നെ ഡി​സി​ഷ​ൻ മേ​ക്കി​ങ്ങും ടീം ​ഒ​ന്നി​ച്ച് ക​ളി​ക്കു​മ്പോ​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ക്ലോ​പ്പി​ന്‍റെ കു​ട്ടി​ക​ൾ കാ​ണി​ച്ച് ത​രു​ന്നു​ണ്ട്.മു​ഹ​മ്മ​ദ് സ​ലാ​യും സാ​ഡി​യോ മാ​നെ​യും ഫി​ർ​മി​നോ​യു​മാ​ണ് ടീ​മി​ലെ മു​ന്നേ​റ്റ​നി​ര​ക്കാ​ർ മാ​നെ​യും സ​ല​യും വി​ങ്ങു​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തോ​ടൊ​പ്പം ഗോ​ൾ നേ​ടു​ന്ന​തി​ലും ശ്ര​ദ്ധാ​ലു​ക്ക​ളാ​ണ്. ഫി​ർ​മി​നോ​യാ​ക​ട്ടെ ഫാ​ൾ​സ് 9 മാ​സ്റ്റ​റാ​ണ്. മ​ധ്യ​നി​ര​യി​ൽ ഹെ​ൻ​ഡേ​ഴ്സ​നും ഫാ​ബി​ഞ്ഞോ​യും പ്ര​തി​രോ​ധ​ത്തി​ൽ വാ​ൻ​ഡൈ​ക്കും അ​ർ​ണോ​ൾ​ഡും മാ​ട്ടി​പ്പും ഗോ​ൾ​പോ​സ്റ്റി​ന് മു​ന്നി​ൽ അ​ലി​സ​ണും ലി​വ​ർ​പൂ​ളി​ന്‍റെ ഒ​ഴി​ച്ച് കൂ​ടാ​നാ​ക​ത്ത സാന്നി​ധ്യ​മാ​ണ്.ഇ​തി​ന്‍റെ​യെ​ല്ലാം ഫ​ല​മാ​ണ് യു​വേ​ഫ ചാം​പ്യ​ൻ​സ് ലീ​ഗി​നും ക്ല​ബ്ബ് ലോ​ക​ക​പ്പി​നു​മെ​ല്ലാം പി​ന്നാ​ലെ ഇ​പ്പോ​ൾ പ്രീ​മി​യ​ർ ലീ​ഗ് ടൈ​റ്റി​ലും ആ​ൻ​ഫീ​ൽ​ഡി​ലെ​ത്തി​യ​ത്.

ബ്രെ​ണ്ട​ൻ റോ​ഡ്ജേ​ഴ്സാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ൽ ക്ലോ​പ്പി​ന്‍റെ മു​ൻ​ഗാ​മി. റോ​ഡ്ജേ​ഴ്സ് പ​ടി​യി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ന​ട​ന്ന സീ​സ​ണി​ൽ ടീ​മി​നെ ലീ​ഗ് ടൈ​റ്റി​ലി​ന​ടു​ത്തെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. വെ​റും ര​ണ്ട് പോ​യി​ന്‍റി​നാ​ണ് അ​ന്ന് ചെ​മ്പ​ട​യ്ക്ക് കി​രീ​ടം ന​ഷ്ട​മാ​യ​ത്.  സൂ​പ്പ​ർ താ​രം ലൂ​യി സു​വാ​ര​സി​ന്‍റെ മി​ന്നും പ്ര​ക​ട​ന​ത്തി​ലാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്‍റെ കു​തി​പ്പ്. എ​ന്നാ​ൽ സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റി​യ സു​വാ​ര​സി​ന് പ​ക​രം ഒ​രു താ​ര​ത്തെ ക​ണ്ടെ​ത്താ​ൻ മാ​നേ​ജ്‌​മെ​ന്‍റ് ന​ന്നേ വ​ല​ഞ്ഞു. അ​ടു​ത്ത സീ​സ​ണി​ൽ പ​ല ഫോ​ർ​മേ​ഷ​നു​ക​ളും താ​ര​ങ്ങ​ളെ​യും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ പ​രി​ശീ​ല​ക​നെ മാ​റ്റു​ക​യെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് മാ​നേ​ജ്മെ​ന്‍റ് എ​ത്തി.

അ​തേ​സ​മ​യം, ബു​ണ്ട​സ്‌​ലീ​ഗ​യി​ൽ ര​ണ്ട് ലീ​ഗ് ടൈ​റ്റി​ലും ഒ​രു റ​ണ്ണേ​ഴ്സ് അ​പ്പും ഉ​ൾ​പ്പെ​ടെ ഡോ​ർ​ട്മു​ണ്ടി​നെ ക്ലോ​പ്പ് ജ​ർ​മ്മ​ൻ ഫു​ട്ബോ​ളി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​ച്ച് നി​ൽ​ക്കു​മ്പോ​ഴാ​ണ് താ​ര​ങ്ങ​ളു​ടെ കൊ​ഴി​ഞ്ഞ് പോ​ക്കു​ണ്ടാ​കു​ന്ന​ത്. ത​ന്‍റെ ശൈ​ലി​ക്കൊ​ത്ത് താ​ൻ വ​ള​ർ​ത്തി​യെ​ടു​ത്ത താ​ര​ങ്ങ​ൾ മ​റ്റ് ക്ല​ബ്ബു​ക​ളി​ലേ​ക്ക് പോ​കു​ക​യും ക്ല​ബ്ബി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും കൂ​ടി​യാ​യ​തോ​ടെ സ്വ​യം രാ​ജി​വ​ച്ച് ക്ലോ​പ്പ് 2015-16 സീ​സ​ണി​ന്‍റെ പ​കു​തി​യി​ൽ ലി​വ​ർ​പൂ​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.അ​ര​ങ്ങേ​റ്റ വ​ർ​ഷ​ത്തി​ൽ യൂ​റോ​പ്പ ലീ​ഗി​ൽ ഫൈ​ന​ൽ വ​രെ ലി​വ​ർ​പൂ​ളി​നെ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. 
.
ആ​ദ്യ ജ​ർ​മ​ൻ പ​രി​ശീ​ല​ക​ൻ

ക്ലോ​പ്പ് ഇം​ഗ്ല​ണ്ടി​ൽ ലീ​ഗ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ജ​ർ​മ്മ​ൻ പ​രി​ശീ​ല​ക​ൻ എ​ന്ന അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി. ജ​ർ​മ്മ​നി​യി​ൽ മൈ​ൻ​സി​ലൂ​ടെ പ​രി​ശീ​ല​ക​നാ​യ ക്ലോ​പ്പ് പി​ന്നീ​ട് ബു​ണ്ട​സ് ലീ​ഗി​ൽ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​നെ ര​ണ്ട് ത​വ​ണ ജേ​താ​ക്ക​ളും ആ​ക്കി. അ​വ​രെ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ലും എ​ത്തി​ച്ച അ​ദ്ദേ​ഹം നാ​ല​ര വ​ർ​ഷം മു​മ്പ് ആ​ണ് ലി​വ​ർ​പൂ​ൾ പ​രി​ശീ​ല​ക​ൻ ആ​യി ഇം​ഗ്ല​ണ്ടി​ൽ എ​ത്തു​ന്ന​ത്.  2 വ​ർ​ഷം മു​മ്പ് ടീ​മി​നെ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ എ​ത്തി​ച്ച ക്ലോ​പ്പ് പ​ക്ഷെ അ​ത്ത​വ​ണ പ​രാ​ജ​യം ഒ​രി​ക്ക​ൽ കൂ​ടി നേ​രി​ട്ടു. എ​ന്നാ​ൽ ക​ഴി​ഞ്ഞ കൊ​ല്ലം ലീ​ഗ് കി​രീ​ട​ത്തി​നാ​യി ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ ലി​വ​ർ​പൂ​ൾ 97 പോ​യി​ന്‍റു​ക​ൾ നേ​ടി​യി​ട്ടും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് മു​ന്നി​ൽ ര​ണ്ടാ​മ​ത് ആ​യി.

എ​ന്നാ​ൽ ഇ​ത്ത​വ​ണ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ടോ​ട്ട​നത്തെ മ​റി​ക​ട​ന്ന ക്ലോ​പ്പി​ന്‍റെ ടീം ​ആ​റാം ത​വ​ണ​യും ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം ലി​വ​ർ​പൂ​ളി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് യൂ​റോ​പ്യ​ൻ സൂ​പ്പ​ർ ക​പ്പ്, ക്ല​ബ് ലോ​ക​ക​പ്പ് എ​ന്നി​വ നേ​ടി​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ക്ല​ബി​നെ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളു​മാ​ക്കി​യി​രി​ക്കു​ന്നു. ലി​വ​ർ​പൂ​ളി​നു ഇ​ത് 19-ാ മ​ത്തെ ലീ​ഗ് കി​രീ​ട​വും ആ​ദ്യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​വും ആ​ണ്. ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടി​ൽ ലീ​ഗ് കി​രീ​ടം ഉ​യ​ർ​ത്തു​ന്ന 56 മ​ത്തെ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ് ക്ലോ​പ്പ്. പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബി​ൽ ആ​ദ്യ നാ​ലു വ​ർ​ഷം കൊ​ണ്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗ്, പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ആ​ദ്യ പ​രി​ശീ​ല​ക​നും ആ​യി ക്ലോ​പ്പ് മാ​റി. ലി​വ​ർ​പൂ​ളി​ന്‍റെ ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക് ത​ന്നെ​യാ​ണ് ക്ലോ​പ്പ് ന​ട​ന്നു ക​യ​റി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top