05
July 2020 - 10:20 pm IST

Download Our Mobile App

Flash News
Archives

Football

liverpool.jpg

 ലിവർപൂളിന് അടുത്ത മത്സരത്തിൽ ഗ്വാർഡ് ഓഫ് ഓണർ നൽകും

Published:28 June 2020

ലിവർപൂൾ അത് അർഹിക്കുന്നുണ്ട് എന്നും ഗ്വാർഡ് ഓഫ് ഓണർ നൽകൽ തങ്ങളുടെ കടമയാണെന്നും ഗ്വാർഡിയോള

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന് അടുത്ത മത്സരത്തിൽ ഗ്വാർഡ് ഓഫ് ഓണർ നൽകുമെന്നും മാഞ്ചസ്റ്റർ സിറ്റി. ജൂലൈ രണ്ടിന്  മാഞ്ചസ്റ്ററിൽ വെച്ചാണ്  സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും. കിരീടം നേടിയ ശേഷമുള്ള ലിവർപൂളിന്‍റെ ആദ്യ മത്സരം കൂടിയാണ്.

കിരീട പോരാട്ടത്തിൽ ശത്രുക്കൾ ആണെങ്കിൽ ഗ്വാർഡ് ഓഫ് ഓണർ നൽകുമെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കി. ലിവർപൂൾ അത് അർഹിക്കുന്നുണ്ട് എന്നും ഗ്വാർഡ് ഓഫ് ഓണർ നൽകൽ തങ്ങളുടെ കടമയാണെന്നും ഗ്വാർഡിയോള പറഞ്ഞു.

ലാലിഗയിൽ കഴിഞ്ഞ വർഷം ഒക്കെ ബാഴ്‌സലോണ കിരീടം നേടിയെങ്കിലും റയൽ മാഡ്രിഡ് ഗ്വാർഡ് ഓഫ് ഓണർ നൽകിയില്ല. എന്നാൽ അങ്ങനെയൊരു കാര്യം ഇംഗ്ലണ്ടിൽ കാണില്ല. ലിവർപൂളിന് മികച്ച സ്വീകരണം തന്നെ മാഞ്ചസ്റ്ററിൽ ഒരുക്കും എന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു. പ്രീമിയർ ലീഗ് കിരീടം ആദ്യമായാണ് ലിവർപൂൾ സ്വന്തമാക്കിയത്. 


വാർത്തകൾ

Sign up for Newsletter



top