05
July 2020 - 11:06 pm IST

Download Our Mobile App

Flash News
Archives

Mollywood

NEERAJ.jpg

ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണം: ഫെഫ്ക

Published:28 June 2020

നടൻ നീരജ് മാധവൻ താരസംഘടനയക്ക് നല്കിയ വിശദീകരണത്തിൽ നിലപാട് ആവർത്തിച്ച സാഹചര്യത്തിലാണ് ഫെഫ്കയുടെ നിലപാട്

കൊച്ചി: ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിക്ക് കൊടുത്ത കത്തിലാണ്  നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 നടൻ നീരജ് മാധവൻ താരസംഘടനയക്ക് നല്കിയ വിശദീകരണത്തിൽ നിലപാട് ആവർത്തിച്ച സാഹചര്യത്തിലാണിത് ഫെഫ്കയുടെ നിലപാട്  പുറത്തു വന്നത്. തൊഴിൽ പരമായ എല്ലാ സംരക്ഷണവും സംഘടന നൽകണം. സിനിമാ മേഖലയിൽ ഏതെങ്കിലും മാഫിയ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അതിനെ ചെറുക്കണമെന്നും മലയാള സിനിമയിൽ ഒരു അംഗത്തിന് പോലും വിവേചനം നേരിടേണ്ടി വരാൻ പാടില്ല.

 നടൻ നീരജ് മാധവൻ നടത്തിയ പരാമർശങ്ങൾ ഗൗരവമായി എടുക്കേണ്ടതാണ്. പ്രത്യേകിച്ചും അയാൾ സംഘടനയായ അമ്മയ്ക്ക് നൽകിയ വിശദീകരണത്തിലും നിലപാട് ആവർത്തിക്കുന്ന സാഹചര്യത്തിൽ. അതുകൊണ്ട് പരാതി സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നൽകിയ കത്തിലാവശ്യപ്പെട്ടു.

നീരജ് മാധവൻ നൽകിയ വിശദീകരണം താര സംഘടനയായ അമ്മ ഔദ്യോഗികമായി ഫെഫ്കയ്ക്ക് കൈമാറി. സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്‌സ്ബുക്ക് പരാമർശത്തിലാണ് മറുപടി . ആരുടേയും പേര് പാരാമർശിക്കുന്നില്ലെങ്കിലും തന്റെ നിലപാട് നീരജ് മാധവൻ കത്തിൽ ആവർത്തിക്കുന്നുണ്ട്. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം ആവശ്യപ്പെട്ടത്. 

നീരജിന്റെ മറുപടി ലഭിച്ച സാഹചര്യത്തിൽ ഫെഫ്കയിലെ മറ്റു യൂണിയനുകൾ ഈ വിഷയത്തിൽ തുറന്ന ചർച്ച നടത്തണമെന്നും ബി. ഉണ്ണകൃഷ്ണൻ നൽകിയ കത്തിൽ  ചൂണ്ടിക്കാട്ടി


വാർത്തകൾ

Sign up for Newsletter



top