05
July 2020 - 10:48 pm IST

Download Our Mobile App

Flash News
Archives

Europe

visa

യുഎസില്‍ അടയുന്ന വഴി യുകെയില്‍ തുറക്കുന്നു

Published:28 June 2020

ഡിസംബര്‍ 31ന് ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ സമയം കൂടി അവസാനിക്കുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ബ്രിട്ടനിലേക്കുള്ള കുടിയേറ്റം മറ്റേതു രാജ്യങ്ങളില്‍നിന്നുള്ളവരും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം.

ലണ്ടന്‍: എച്ച്1ബി അടക്കം വര്‍ക്ക് വിസകള്‍ക്കും ഡിപ്പന്‍ഡന്‍റ് വിസകള്‍ക്കുമെല്ലാം വര്‍ഷാവസാനം വരെ നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് സര്‍ക്കാര്‍. എന്നാല്‍, വിദേശ ജോലി സ്വപ്നം കണ്ടിരിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പുതിയ പ്രതീക്ഷയാകുകയാണ് യുകെ. ഡിസംബര്‍ 31ന് ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ സമയം കൂടി അവസാനിക്കുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ബ്രിട്ടനിലേക്കുള്ള കുടിയേറ്റം മറ്റേതു രാജ്യങ്ങളില്‍നിന്നുള്ളവരും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം.

ഈ സാഹചര്യം രാജ്യത്ത് കടുത്ത തൊഴിലാളിക്ഷാമത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
ഗ്ലോബല്‍ ടാലന്‍റ് വിസ പോലുള്ള സ്‌കീമുകളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് യുകെയിലേക്ക് കുടിയേറാനുള്ള കൂടുതല്‍ അവസരങ്ങളാണ് അത്തരമൊരു സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യാന്‍ യുകെയിലെത്തുന്നത് ടയര്‍ 2 വിസ സ്‌കീമിലാണ്. എന്നാല്‍, ഇത് അനുവദിക്കപ്പെടുന്നതിന് ഇപ്പോള്‍ 159,600 പൗണ്ട് വാര്‍ഷിക വരുമാനം നിര്‍ബന്ധമാണ്. അതല്ലെങ്കില്‍ യുകെയിലെ ഏതെങ്കിലും വ്യവസായത്തില്‍ പത്തു ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം.

യുകെയ്ക്ക് പുറത്തുനിന്ന് ടയര്‍ 2 വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ക്വോട്ട സമ്പ്രദായ പ്രകാരമുള്ള നിയന്ത്രണവും ഇപ്പോള്‍ നിലവിലുണ്ട്. പക്ഷേ, രണ്ടു വര്‍ഷമായി ഈ ക്വോട്ട തികയാനുള്ള അപേക്ഷകള്‍ പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. യുകെയ്ക്കുള്ളില്‍ നിന്ന് ടയര്‍ 2 വിസയ്ക്ക് അപേക്ഷിക്കാന്‍ ക്വോട്ടയുമില്ല.

ഇത്തരത്തിലുള്ള പല നിയന്ത്രണങ്ങളിലും ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ അവസാനിക്കുന്നതോടെ ഇളവുകള്‍ വരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.


വാർത്തകൾ

Sign up for Newsletter



top