05
July 2020 - 10:27 pm IST

Download Our Mobile App

Flash News
Archives

Special

elephant.jpg

ഉറപ്പായും ഇതിന് അവനെ അമ്മ തല്ലിക്കാണും; ചിരിപടർത്തി കുട്ടിയാന

Published:29 June 2020

രസകരവും കൗതുകം നിറഞ്ഞതുമായ ഇവരുടെ വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ഇടംനേടാറുണ്ട്. ഇപ്പോഴിതാ ഒരു ആനക്കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു ആനക്കുട്ടിയുടെ രസകരമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുഞ്ഞുങ്ങളെപോലെത്തന്നെ കുസൃതിയുടെ കാര്യത്തിൽ മുന്നിലാണ് ആനക്കുട്ടികളും. രസകരവും കൗതുകം നിറഞ്ഞതുമായ ഇവരുടെ വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ഇടംനേടാറുണ്ട്. ഇപ്പോഴിതാ ഒരു ആനക്കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു ആനക്കുട്ടിയുടെ രസകരമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത് നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 13 സെക്കന്‍റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. രണ്ട് ആനകുഞ്ഞുങ്ങളെയാണ് വീഡിയോയിൽ കാണുന്നത്. വെള്ളം കണ്ട് പിറകോട്ട് നടക്കുന്ന കുട്ടിയാന പിന്നീട്, വെള്ളം നോക്കിനിൽക്കുന്ന മറ്റൊരു ആനക്കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

 


വാർത്തകൾ

Sign up for Newsletter



top