05
July 2020 - 10:46 pm IST

Download Our Mobile App

Flash News
Archives

Mollywood

s-janaki

ഗായിക എസ് ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മകൻ

Published:29 June 2020

ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായ ഗായിക എസ്.ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് കുടുംബം. ​ഗായിക എസ് ജാനകി അന്തരിച്ചെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബാംഗങ്ങൾ രം​ഗത്തെത്തിയത്. ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു.

വ്യാജ വാർത്ത പ്രചരിക്കുന്നതിനിടെ ​ഗായകൻ മനോ അടക്കമുള്ളവർ ജാനകിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തെന്നിവീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്നാണ് ജാനകിയമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

 


വാർത്തകൾ

Sign up for Newsletter



top