05
July 2020 - 11:08 pm IST

Download Our Mobile App

Flash News
Archives

Updates

MSME, KFC, Loan

എം​എ​സ്എം​ഇ​ക​ള്‍ക്ക് വാ​യ്പാ സ​ഹാ​യ​വു​മാ​യി കെ​എ​ഫ്‌​സി

Published:29 June 2020

ഈ ​അ​വ​സ​ര​ത്തി​ലാ​ണ് എം​എ​സ്എം​ഇ​ക​ള്‍ക്ക് വാ​യ്പാ സ​ഹാ​യ​വു​മാ​യി കെ​എ​ഫ്സി മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്. കൊ​വി​ഡി​നെ മു​ന്‍ നി​ര്‍ത്തി മൂ​ന്നു ത​രം വ്യ​ത്യ​സ്ത വാ​യ്പ​ക​ളാ​ണ് കേ​ര​ള ഫി​നാ​ന്‍ഷ്യ​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ (കെ​എ​ഫ്‌​സി) അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മും​ബൈ: ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് വീ​ണ്ടും സം​രം​ഭം തു​റ​ക്കു​മ്പോ​ള്‍ എ​ത്ര​മാ​ത്രം പ​ണ​മൊ​ഴു​ക്ക് സൃ​ഷ്ടി​ക്കാ​ന്‍ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ക്കാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് വ്യ​വ​സാ​യ ലോ​ക​ത്തി​ന്. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് എം​എ​സ്എം​ഇ​ക​ള്‍ക്ക് വാ​യ്പാ സ​ഹാ​യ​വു​മാ​യി കെ​എ​ഫ്സി മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്. കൊ​വി​ഡി​നെ മു​ന്‍ നി​ര്‍ത്തി മൂ​ന്നു ത​രം വ്യ​ത്യ​സ്ത വാ​യ്പ​ക​ളാ​ണ് കേ​ര​ള ഫി​നാ​ന്‍ഷ്യ​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ (കെ​എ​ഫ്‌​സി) അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ങ്ങ​ളു​ടെ സം​രം​ഭം കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കാ​നു​ള്ള മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളോ, സേ​വ​ന​ങ്ങ​ളോ ആ​ണ് പു​റ​ത്തി​റ​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ഞ്ച് കോ​ടി രൂ​പ വ​രെ വാ​യ്പ നേ​ടാ​നാ​കും. കൊ​വി​ഡ് ഫൈ​റ്റി​ങ് എ​ക്യു​പ്‌​മെ​ന്‍റ്സ്, പി​പി​ഇ കി​റ്റു​ക​ള്‍, കൊ​വി​ഡ് സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി ഏ​ത് ത​രം കൊ​വി​ഡ് ഉ​ത്പ​ന്ന​ങ്ങ​ളും പു​റ​ത്തി​റ​ക്കു​ന്ന എം​എ​സ്എം​ഇ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഈ ​വാ​യ്പ നേ​ടാം. കൊ​വി​ഡി​നോ​ട് പൊ​രു​തു​ന്ന​വ​ര്‍ക്കാ​യു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന​വ​ര്‍ക്കും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡൊ​രു​ക്കു​ന്ന​വ​രും വ​രെ ഈ ​വാ​യ്പ​യ്ക്ക് അ​ര്‍ഹ​രാ​ണ്. ഈ ​വാ​യ്പ, ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​നും വ​ര്‍ക്കി​ങ് ഫ​ണ്ട് ആ​യി വി​നി​യോ​ഗി​ക്കാ​നും ക​ഴി​യ​ണം.
പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും വാ​യ്പ

കെ​എ​ഫ്‌​സി​യു​ടെ പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന വാ​യ്പ​യാ​ണി​ത്. ഇ​തി​ലൂ​ടെ 50 ല​ക്ഷം രൂ​പ വ​രെ ലോ​ണ്‍ ല​ഭി​ക്കും. 12 മാ​സ​ത്തെ മൊ​റ​ട്ടോ​റി​യ​ത്തി​നു ശേ​ഷം 36 മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​ച്ച​ട​ക്കേ​ണ്ടു​ന്ന വാ​യ്പ എ​ല്ലാ എം​എ​സ്എം​ഇ യൂ​ണി​റ്റു​ക​ള്‍ക്കും എം​എ​സ്എം​ഇ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മാ​ര്‍ക്ക​റ്റി​ങ്, ക​ണ്‍സ​ള്‍ട്ടി​ങ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​വ​ര്‍ക്കും ല​ഭി​ക്കും. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും തി​രി​ച്ച​ട​വ് ശേ​ഷി​യും പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും വാ​യ്പ​ക​ള്‍ ന​ല്‍കു​ക. 

എം​എ​സ്എം​ഇ സം​രം​ഭ​ങ്ങ​ള്‍ക്ക് നി​ല​വി​ല്‍ വാ​യ്പ​യു​ണ്ടെ​ങ്കി​ലും കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ ന​ല്‍കു​ന്ന ചെ​റി​യ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണി​ത്. കൂ​ടു​ത​ല്‍ ഈ​ട് ന​ല്‍കാ​തെ ത​ന്നെ നി​ല​വി​ല്‍ കൃ​ത്യ​മാ​യി വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ര്‍ ഈ ​സ്‌​കീ​മി​ന് അ​ര്‍ഹ​രാ​ണ്. 31 മാ​ര്‍ച്ച് 2020ന് ​സ്റ്റാ​ന്‍ഡേ​ര്‍ഡ് കാ​റ്റ​ഗ​റി​യി​ലു​ള്ള യൂ​ണി​റ്റു​ക​ള്‍ക്ക് വാ​യ്പ ല​ഭി​ക്കും. മൊ​റ​ട്ടോ​റി​യ​വും കെ​എ​ഫ്‌​സി ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​ര്‍ക്കാ​യി ന​ല്‍കി​യി​രു​ന്നു, ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി.


വാർത്തകൾ

Sign up for Newsletter



top