05
July 2020 - 11:29 pm IST

Download Our Mobile App

Flash News
Archives

World

mumbai-terror

മുംബൈ, പുൽവാമ ഭീകരാക്രമണം: ആസൂത്രകർ പാക് സംരക്ഷണയിലെന്ന് യുഎസ്

Published:29 June 2020

സാജിദ് മിർ രാജ്യത്തില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്‍റെ വാദം. എന്നാൽ ഇയാൾ റാവല്‍പ്പിണ്ടിയില്‍ ഐഎസ്‌ഐയുടെ സംരക്ഷണത്തോടെ കഴിയുന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് റിപ്പോർട്ടിൽ പറയുന്നു.

വാഷിങ്ടൺ: മുംബൈ ആക്രമണത്തിന്‍റെ ആസൂത്രകരിൽ പ്രധാനി സാജിദ് മിറും പുൽവാമ ആക്രമണത്തിന്‍റെ ആസൂത്രകനും ജയ്ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസറും പാക്കിസ്ഥാനിൽ സുരക്ഷിതരായി കഴിയുന്നുണ്ടെന്നു യുഎസ്. ഭീകരതയെ സംബന്ധിച്ച് യുഎസിന്‍റെ വാർഷിക റിപ്പോര്‍ട്ടിലാണ് ആഗോള ഭീകരരായ രണ്ടു പേർ പാക് ഭരണകൂടത്തിന്‍റെ സംരക്ഷണയിലുണ്ടെന്നു വ്യക്തമാക്കുന്നത്.

സാജിദ് മിർ രാജ്യത്തില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്‍റെ വാദം. എന്നാൽ ഇയാൾ റാവല്‍പ്പിണ്ടിയില്‍ ഐഎസ്‌ഐയുടെ സംരക്ഷണത്തോടെ കഴിയുന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് റിപ്പോർട്ടിൽ പറയുന്നു. ഗാര്‍ഡന്‍ വില്ല ഹൗസിംഗ് സൊസൈറ്റി, അടിയാല ജയില്‍ റോഡ്, റാവല്‍പ്പിണ്ടി എന്ന വിലാസത്തിലാണ് സാജിദ് മിര്‍ താമസിക്കുന്നത്. യുഎസ് അഞ്ച് ദശലക്ഷം ഡോളര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന ഭീകരനാണ് 44 കാരനായ സാജിദ് മിര്‍.

വിദേശത്തു നിന്നും തീവ്ര സംഘടനയായ ലഷ്കർ-ഇ‑തൊയ്ബയിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും സാജിദ് മിറിന്‍റെ നേതൃത്വത്തിലാണ്. 26/11 ആക്രമണത്തിനു ശേഷം സാജിദ് മിര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിരുന്നു. രാഷട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണമാണ് മിറിന് പാക് ചാര സംഘടന നല്‍കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2016ലെ പത്താന്‍കോട്ട് വ്യോമാക്രമണവും 2019ലെ പുല്‍വാമ ആക്രമണവും നടത്തിയ മസൂദ് അസര്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് താമസിക്കുന്നത്. ഇ‍യാളുടെ ഭീകരതാ ബന്ധത്തിനു തെളിവില്ലെന്നാണു പാക് വാദം.  2012ല്‍ സാജിദ് മിറിനെയും 2019ല്‍ മസൂദ് അസറിനെയും ആഗോള ഭീകരന്‍മാരായി പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top