05
July 2020 - 10:22 pm IST

Download Our Mobile App

Flash News
Archives

World

Oli.jpg

തനിക്കെതിരെയുള്ള വിമത നീക്കത്തിന് പിന്നിൽ ഇന്ത്യയെന്ന് നേപ്പാൾ പ്രധാനമന്ത്രി

Published:29 June 2020

മുൻ പ്രധാനമന്ത്രി പി.കെ. ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിൽ തനിക്കെതിരേ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത് ഇന്ത്യൻ എംബസിയുടെ ഗൂഢപദ്ധതിപ്രകാരമാണെന്നാണ് ഒലിയുടെ ആരോപണം.

ന്യൂഡൽഹി: പാർട്ടിക്കുള്ളിൽ തനിക്കെതിരേ കരുത്താർജിക്കുന്ന വിമത നീക്കത്തിനു പിന്നിൽ ഇന്ത്യയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി.  മുൻ പ്രധാനമന്ത്രി പി.കെ. ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിൽ തനിക്കെതിരേ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത് ഇന്ത്യൻ എംബസിയുടെ ഗൂഢപദ്ധതിപ്രകാരമാണെന്നാണ് ഒലിയുടെ ആരോപണം. തന്നെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും ഒലി. എന്നാൽ, ഇന്ത്യ ആരോപണത്തോടു പ്രതികരിച്ചില്ല.

ഉത്തരഖണ്ഡിലെ കാലാപാനി തങ്ങളുടേതാക്കി ചിത്രീകരിക്കുന്ന പുതിയ ഭൂപടം  നേപ്പാൾ അംഗീകരിച്ചതിനെത്തുടർന്ന് ഇന്ത്യയും ഹിമാലയൻ രാഷ്‌ട്രവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനുള്ള ഇന്ത്യയുടെ അഭ്യർഥന അവഗണിച്ചായിരുന്നു നേപ്പാളിന്‍റെ നീക്കം.

ഇതിനു പിന്നാലെ ചൈന കൈയേറിയ ഭൂപ്രദേശങ്ങൾ തിരികെപ്പിടിക്കണമെന്നു നേപ്പാളിൽ ആവശ്യമുയർന്നെങ്കിലും പ്രധാനമന്ത്രി ഒലി ഇത് അവഗണിച്ചു. തുടർന്നു ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി നേതൃയോഗത്തിൽ ഒലിയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരേ രൂക്ഷമായ വിമർശനമാണ് പ്രചണ്ഡ വിഭാഗം ഉന്നയിച്ചത്. 

നേപ്പാൾ എക്കാലവും ഇന്ത്യയുടെ മൂല്യം നിർണയിക്കാനാവാത്ത സുഹൃത്താണെന്നും കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ അവർക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്നുമാണ് വിദേശകാര്യ വൃത്തങ്ങളുടെ പ്രതികരണം. പ്രധാനമന്ത്രി സ്ഥാനത്ത് ആദ്യ ടേമിലും ഒലിക്കു കാലാവധി പൂർത്തിയാക്കാനായിരുന്നില്ല. ചൈനാ അനുകൂലിയായ ഒലിയുടെ ഭരണം അന്ന്  ഒമ്പതു മാസത്തിനുശേഷം 2016 ഓഗസ്റ്റിൽ കമ്യൂണിസ്റ്റ് രാജ്യവുമായി വ്യാപാര കരാർ ഒപ്പുവച്ചതിനെത്തുടർന്നുണ്ടായ ഭിന്നതയിൽ വീഴുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top