11
July 2020 - 11:07 pm IST

Download Our Mobile App

World

covid

ആശങ്കയോടെ ലോകം; ഒരു കോടി പിന്നിട്ട് കൊവിഡ് രോഗികൾ

Published:30 June 2020

നി​ല​വി​ൽ 1,04,08,433 പേ​ർ​ക്കാ​ണ് കൊ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,08,078 ആ​യി. 56,64,407 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കൊ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

വാ​ഷിങ്ട​ണ്‍: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധന തുടരുന്നു. ഒരു കോടി മൂന്നു ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നി​ല​വി​ൽ 1,04,08,433 പേ​ർ​ക്കാ​ണ് കൊ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,08,078 ആ​യി. 56,64,407 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കൊ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്.

അ​മെ​രി​ക്ക- 26,81,811, ബ്ര​സീ​ൽ- 13,70,488, റ​ഷ്യ- 6,41,156, ഇ​ന്ത്യ-5,67,536, ബ്രി​ട്ട​ൻ- 3,11,965, സ്പെ​യി​ൻ- 2,96,050, പെ​റു- 2,82,365, ചി​ലി- 2,75,999, ഇ​റ്റ​ലി- 2,40,436, ഇ​റാ​ൻ- 2,25,205. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മെരി​ക്ക- 1,28,783, ബ്ര​സീ​ൽ- 58,385 , റ​ഷ്യ- 9,166, ഇ​ന്ത്യ-16,904, ബ്രി​ട്ട​ൻ- 43,575, സ്പെ​യി​ൻ- 28,346, പെ​റു- 9,504, ചി​ലി- 5,575, ഇ​റ്റ​ലി- 34,744, ഇ​റാ​ൻ- 10,670. മെ​ക്സി​ക്കോ​യി​ലും പാ​ക്കി​സ്ഥാ​നി​ലും കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു.

മെ​ക്സി​ക്കോ​യി​ൽ 2,20,657 പേ​ർ​ക്കും, പാ​ക്കി​സ്ഥാ​നി​ൽ 2,06,512 പേ​ർ​ക്കു​മാ​ണ് കൊവി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കൊ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ഏ​ഴെണ്ണമുണ്ട്. തു​ർ​ക്കി, ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, ഫ്രാ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ എന്നിവയാണ് അവ.


വാർത്തകൾ

Sign up for Newsletter



top