05
July 2020 - 9:55 pm IST

Download Our Mobile App

Flash News
Archives

National

china-ban

ചൈനീസ് ആപ്പുകളുടെ നിരോധനം: സ്വാഗതം ചെയ്ത് ഇന്ത്യൻ കമ്പനികൾ

Published:30 June 2020

ചൈനീസ് വസ്തുക്കൾ ബഹിഷ്കരിക്കാനുള്ള തങ്ങളുടെ പ്രചാരണത്തിന് വലിയ സഹായമാണ് ഇതു ചെയ്തതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതികരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് ഏറെ പ്രചാരമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്തുണയുമായി വ്യവസായ മേഖലയും വ്യവസായ സംഘടനകളും. ചൈനീസ് വസ്തുക്കൾ ബഹിഷ്കരിക്കാനുള്ള തങ്ങളുടെ പ്രചാരണത്തിന് വലിയ സഹായമാണ് ഇതു ചെയ്തതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതികരിച്ചു. ദേശീയ സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നവ നിരോധിച്ച് ഇന്ത്യൻ കമ്പനികൾക്കു പിന്തുണ നൽകുന്ന സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ആഭ്യന്തര സോഷ്യൽ മീഡിയ ആപ് ഷെയർചാറ്റ്.

‌അസാധാരണമായ വലിയ നടപടിയാണിത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷികരിക്കുകയെന്ന പ്രചാരണത്തിന് ഇതു നൽകുന്ന സഹായം ചെറുതാവില്ല. ബഹിഷ്കരണ ക്യാംപെയിൻ ഇപ്പോൾ ദേശീയ യാഥാർഥ്യമായിരിക്കുന്നു- സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. ഇന്ത്യൻ കമ്പനികളെ സഹായിക്കുന്ന നിലപാട് സർക്കാരിൽ നിന്ന് തുടർന്നും കിട്ടുമെന്നാണു പ്രതീക്ഷയെന്ന് ഷെയർചാറ്റ്  അധികൃതർ പറഞ്ഞു. ഡിജിറ്റൽ ഓഡിയോ പ്ലാറ്റ്ഫോം ഖാബ്രിയും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു.

ഇന്ത്യൻ കമ്പനികളിലെ ചൈനീസ് നിക്ഷേപത്തിനും നിയന്ത്രണം വേണമെന്ന് ഖാബ്രി പ്രസിഡന്‍റ് സന്ദീപ് സിങ് പറഞ്ഞു. സർക്കാർ തീരുമാനം ഉചിതമായെന്നാണ് ഇന്‍റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് അസോസിയേഷൻ പ്രതികരിച്ചത്. ഇതു നേരത്തേ വേണ്ടതായിരുന്നുവെന്നും അസോസിയേഷൻ പ്രസിഡന്‍റ് രാജേഷ് ചാരിയ. ഡിജിറ്റൽ ആത്മനിർഭർ നിമിഷമാണിതെന്ന് ഇൻമൊബി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ നവീൻ തിവാരി ചൂണ്ടിക്കാട്ടി.


വാർത്തകൾ

Sign up for Newsletter



top