11
July 2020 - 11:08 pm IST

Download Our Mobile App

Crime

uthra.jpg

ഉത്ര വധക്കേസ്:  ആന്തരികാവയവ പരിശോധന ഫലം പുറത്ത് 

Published:30 June 2020

ഉറക്കഗളികയുടെ സാന്നിധ്യം തിരുവനന്തപുരത്തെ ലാബിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരം പുറത്തു വരുന്നത്.

കൊല്ലം: അഞ്ചലിൽ പാമ്പ്  കടിയേറ്റ് മരിച്ച  ഉത്രയുടെ ആന്തരികാവയവ പരിശോധന ഫലം പുറത്ത്.  ഉറക്കഗളികയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സൂചന. തിരുവനന്തപുരത്തെ ലാബിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരം പുറത്തു വരുന്നത്.  

പാമ്പിന്‍റെ വിഷത്തോടൊപ്പം തലച്ചോറിലും കരളിലുമാണ് ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് ഉത്രക്ക് ഉറക്കഗുളിക നൽകിയതായി സൂരജ് മൊഴി നൽകിയിരുന്നു. പത്ത് പാരസെറ്റമോൾ ടാബ്ലെറ്റുകളും അലർജിയുടെ ഗുളികകളും ജ്യൂസിൽ കലർത്തി നൽകിയതായാണ് സൂരജ് നൽകിയ മൊഴി.


വാർത്തകൾ

Sign up for Newsletter



top