05
July 2020 - 10:19 pm IST

Download Our Mobile App

Flash News
Archives

National

tik-tok

ടിക് ടോക്കിനെ പുറത്താക്കി ഗൂഗിൾ പ്ലേ സ്റ്റോർ

Published:30 June 2020

കേന്ദ്രസർക്കാർ ടിക് ടോക് നിരോധിച്ചതിന് പിന്നാലെയാണിത്. ഇന്ത്യയിൽ 20 കോടിയിലേറെ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്.

ന്യൂഡൽഹി: ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും നീക്കി. കേന്ദ്രസർക്കാർ ടിക് ടോക് നിരോധിച്ചതിന് പിന്നാലെയാണിത്. ഇന്ത്യയിൽ 20 കോടിയിലേറെ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ് സ്റ്റോറിലെയും ടോപ് 10 ആപ്ലിക്കേഷനാണ് ടിക് ടോക്. ടിക് ടോക് നിലവിൽ ഡൗൺലോഡ് ചെയ്തവർക്ക് ആപ് ഉപയോഗിക്കാനും അതിൽ വിഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കുന്നുണ്ട്. എന്നാൽ ഇനി ഇവ ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.

ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും പ്ലേ സ്റ്റോറിൽ അത് കാണാൻ കഴിയും. ആപ് അൺ ഇൻസ്റ്റാൾ ചെയ്താൽ ടിക് ടോക്ക് പ്ലേ സ്റ്റോറിൽ ദൃശ്യമാകില്ല. ടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.

ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി, വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട് ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ,വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജണ്ട്‌സ്, ഡിയു പ്രൈവസി എന്നിവയാണ് നിരോധിച്ച ആപ്പുകൾ. 


വാർത്തകൾ

Sign up for Newsletter



top