05
July 2020 - 9:15 pm IST

Download Our Mobile App

Flash News
Archives

National

pm-modi

മോദി ഇന്നു നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published:30 June 2020

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ജനങ്ങളോടു സംസാരിക്കുക. ജൂലൈ ഒന്നിന് "അൺ ലോക് രണ്ട്' നടപ്പിൽ വരികയുമാണ്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകിട്ട് നാലിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കൊവിഡ് മഹാമാരി കാലഘട്ടത്തിൽ ആറാം തവണയാണ് മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്.

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ജനങ്ങളോടു സംസാരിക്കുക. ജൂലൈ ഒന്നിന് "അൺ ലോക് രണ്ട്' നടപ്പിൽ വരികയുമാണ്. ലോക് ഡൗണിൽ നിന്നു പുറത്തുകടക്കുന്നതിന്‍റെ ഭാഗമായുള്ള രണ്ടാം ഘട്ടം അൺ ലോക്കിന്‍റെ മാർഗനിർദേശങ്ങൾ തിങ്കളാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു. 

മേയ് 12നാണ് മോദി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. അന്ന് 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കെജ് പ്രഖ്യാപിച്ചു.


വാർത്തകൾ

Sign up for Newsletter



top