05
July 2020 - 10:04 pm IST

Download Our Mobile App

Flash News
Archives

National

delhi-plasma-bank

ഡൽഹിയിൽ പ്ലാസ്മാ ബാങ്ക് തുടങ്ങുന്നു

Published:30 June 2020

രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി വസന്ത് കു ഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ  പ്രവർത്തനക്ഷമമാക്കും. രാജ്യത്ത് സ്ഥാപിതമാകുന്ന ആദ്യത്തെ പ്ലാസ്മ ബാങ്ക് ആയിരിക്കും ഇതെന്ന് ആരോഗ്യ രംഗത്തുള്ളവർ അവർ പറയുന്നു.

ഡൽഹി: കോവിഡ് ചികിത്സാരംഗത്ത് പ്ലാസ്മ തെറാപ്പി വിജയമായി കണ്ടെത്തിയ സാഹചര്യത്തിൽ ഡൽഹിയിൽ പ്ലാസ്മ ബാങ്ക് രൂപീകരിക്കാൻ സർക്കാർ ഒരുങ്ങി എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി വസന്ത് കു ഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ  പ്രവർത്തനക്ഷമമാക്കും. രാജ്യത്ത് സ്ഥാപിതമാകുന്ന ആദ്യത്തെ പ്ലാസ്മ ബാങ്ക് ആയിരിക്കും ഇതെന്ന് ആരോഗ്യ രംഗത്തുള്ളവർ അവർ പറയുന്നു.

കൂടുതൽ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ പ്ലാസ്മ ബാങ്കുകൾ പ്രവർത്തനം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗത്തിൽ നിന്ന് മുക്തരായവർക്കാണ് ബാങ്കിൽ രക്തം ദാനം ചെയ്യാൻ സാധിക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന രക്തത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുകയും ചെയ്യും.

ഡൽഹി സർക്കാരിന് കീഴിലുള്ള ലോക് നായിക്ക് ഹോസ്പിറ്റലിൽ പരീക്ഷണം നടത്തിയ 35 രോഗികളിൽ 34 പേരും രക്ഷപ്പെട്ടതായി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പ്ലാസ്മ തെറാപ്പി എല്ലാ രോഗികളിലും നടത്തുവാൻ സാധിക്കില്ല.   അവയവങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് പ്ലാസ്മ തെറാപ്പി സ്വീകാര്യമല്ല. കോവിസ് ലക്ഷണങ്ങൾ മാത്രമുള്ള രോഗികളിലാണ് പ്ലാസ്മ തെറാപ്പി നടത്തുവാൻ സാധിക്കുകയുള്ളൂ. കോവിഡ് ഒരു ചികിത്സാ മാർഗമല്ല എന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു 

പ്ലാസ്മാ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുവാനും , കൊറോണ വൈറസിൽ നിന്ന് മോചിതരായ വ്യക്തികൾക്ക് രക്തം ദാനം ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുവാനും ഒരു ടോൾഫ്രീ നമ്പർ മറ്റന്നാൾ മുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  30 മുതൽ 45 മിനിറ്റ് വരെയാണ് കോവിഡ് മുക്‌തരായ  വ്യക്തിയിൽ നിന്നും പ്ലാസ്മയ്ക്ക് ആവശ്യമായ രക്തം ശേഖരിക്കുവാൻ എടുക്കുന്ന സമയം.


വാർത്തകൾ

Sign up for Newsletter



top