05
July 2020 - 11:22 pm IST

Download Our Mobile App

Flash News
Archives

National

Covid 19, Delhi, Covid Workers, Health Workers

ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് വ്യാപകമായി കൊവിഡ്

Published:30 June 2020

ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരുടെ വലിയ ക്ഷാമം തന്നെ ഉണ്ടന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമ്മതിച്ചു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ കുറവാണെന്നുള്ള സർക്കാർ വിലയിരുത്തൽ യാഥാർഥ്യമാണെന്നും ഇത് വളരെ അപകടകരമായ നിലയിലേക്കാണ് പോകുന്നതെന്നും  ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

ഡൽഹി: ഡൽഹിയിൽ ഇതിനോടകം 2109 ആരോഗ്യ പ്രവർത്തകർക്ക് കേവിഡ് പോസ്റ്റീവ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പതിനെട്ട് ആരോഗ്യ പ്രവർത്തകനാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇത് വളരെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരുടെ വലിയ ക്ഷാമം തന്നെ ഉണ്ടന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമ്മതിച്ചു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ കുറവാണെന്നുള്ള സർക്കാർ വിലയിരുത്തൽ യാഥാർഥ്യമാണെന്നും ഇത് വളരെ അപകടകരമായ നിലയിലേക്കാണ് പോകുന്നതെന്നും  ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

ഡൽഹിയിലെ പ്രശസ്തമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 769 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുകയും, അഞ്ചുപേർ മരണപ്പെടുകയുണ്ടായി. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ 162 പേർക്ക് രോഗം സ്ഥിരീകരിച്ചു. അവിടെ മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മാക്സ് ഹോസ്പിറ്റലിൽ 470 പേർക്കാണ് ആണ് രോഗം പിടിപെട്ടത്. അവിടെ ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല എന്നത് ഒരു ആശ്വാസമാണ്.


വാർത്തകൾ

Sign up for Newsletter



top