05
July 2020 - 10:18 pm IST

Download Our Mobile App

Flash News
Archives

Kerala

Covid 19, Covid Death In Kerala, Coronavirus

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published:30 June 2020

മുംബൈയിൽ നിന്നെത്തിയ ഇദ്ദേഹം പ്രമേഹരോഗിയായിരുന്നെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ വെച്ച് ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം സ്വദേശി തങ്കപ്പൻ (76) ആണ് മരിച്ചത്. മുംബൈയിൽ നിന്നെത്തിയ ഇദ്ദേഹം പ്രമേഹരോഗിയായിരുന്നെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ വെച്ച് ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇയാൾ മുംബൈയിൽ നിന്നെത്തിയപ്പോൾ തന്നെ രോഗബാധിതനായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. സംസ്ഥാനത്തെത്തിയപ്പോൾ തന്നെ ഇദ്ദേഹം ക്വാറന്‍റൈനിലായിരുന്നുവെന്നും കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നില്ലെന്നും ആശങ്കവേണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top