05
July 2020 - 10:25 pm IST

Download Our Mobile App

Flash News
Archives

Kerala

Jose K Mani, UDF, Kerala Congress

പു​റ​ത്താ​യ ജോ​സ് പ​ക്ഷം യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യാ​കും

Published:30 June 2020

# എം.​ബി. സ​ന്തോ​ഷ് 

യു​ഡി​എ​ഫി​ന്‍റെ ഏ​തു ക​മ്മി​റ്റി കൂ​ടി​യാ​ണ് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജോ​സ് പ​ക്ഷം പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്യു​മ്പോ​ൾ അ​ത് യു​ഡി​എ​ഫി​ന്‍റെ നി​ല​വി​ലു​ള്ള നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്ര​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് എം​പി​മാ​രും ര​ണ്ട് എം​എ​ൽ​എ​മാ​രു​മു​ള്ള കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യ​ത് യു​ഡി​എ​ഫി​നെ മ​ധ്യ​കേ​ര​ള​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. യു​ഡി​എ​ഫി​ന്‍റെ ഏ​തു ക​മ്മി​റ്റി കൂ​ടി​യാ​ണ് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജോ​സ് പ​ക്ഷം പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്യു​മ്പോ​ൾ അ​ത് യു​ഡി​എ​ഫി​ന്‍റെ നി​ല​വി​ലു​ള്ള നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള കു​റ്റ​പ​ത്ര​മാ​ണ്.

ചി​ല​ർ​ക്കു മാ​ത്രം നീ​തി​യെ​ന്ന് എ​ണ്ണി​യെ​ണ്ണി​പ്പ​റ​ഞ്ഞ ജോ​സ് കെ. ​മാ​ണി എം​പി യു​ഡി​എ​ഫ് നേ​തൃ​ത്വം ഒ​രി​ക്ക​ലും വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ട്ടി​ല്ല എ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​മ്പോ​ൾ നി​ല​വി​ലു​ള്ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് നേ​രെ​യു​ള്ള കൈ​ചൂ​ണ്ട​ലാ​ണ​ത്. ഇ​നി ച​ർ​ച്ച‍യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും വ്യ​ക്ത​മാ​ക്കി​യ സ്ഥി​തി​ക്ക് യു​ഡി​എ​ഫ് സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ കെ.​എം. മാ​ണി​യു​ടെ പു​ത്ര​നും പാ​ർ​ട്ടി​യും മു​ന്ന​ണി​യോ​ട് വി​ട​പ​റ​യു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

ജോ​സ് കെ. ​മാ​ണി പ​ക്ഷം എ​ൽ​ഡി​എ​ഫി​ലേ​യ്ക്ക് പോ​കു​മോ എ​ന്ന​താ​ണ് കാ​ത​ലാ​യ ചോ​ദ്യം. ആ ​വി​ഭാ​ഗം നേ​താ​ക്ക​ൾ സാ​ധ്യ​ത​ക​ളൊ​ന്നും ത​ള്ളി​യി​ട്ടി​ല്ല. എ​ങ്കി​ലും, എ​ൽ​ഡി​എ​ഫും സി​പി​എ​മ്മും ക​രു​ത​ലോ​ടെ​യാ​ണ് ഇ​ട​പെ​ടു​ന്ന​ത്. ആ​ദ്യം ജോ​സ് പ​ക്ഷം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ട്ടെ എ​ന്ന​താ​ണ് അ​വ​രു​ടെ സ​മീ​പ​നം."​രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഒ​രു കാ​ര്യ​വും എ​ല്ലാ കാ​ല​ത്തേ​യ്ക്കു​മാ​യി പ​റ​യാ​നാ​വി​ല്ല' എ​ന്ന് ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​തി​ന് മാ​ന​ങ്ങ​ളേ​റെ​യാ​ണ്. "എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ക്കാ​തെ വ​ന്നാ​ൽ ബി​ജെ​പി മു​ന്ന​ണി​യി​ലേ​യ്ക്ക് ജോ​സ് പ​ക്ഷം പോ​കി​ല്ലേ' എ​ന്ന ചോ​ദ്യ​ത്തി​ന് "ജോ​സ് കെ. ​മാ​ണി​യു​ടെ പാ​ർ​ട്ടി​യെ നി​ല​പാ​ടി​ല്ലാ​ത്ത​വ​രാ​യി ചി​ത്രീ​ക​രി​ക്കേ​ണ്ട' എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം ആ ​പാ​ർ​ട്ടി​ക്ക് "വ​ഴി​യി​ൽ നി​ൽ​ക്കേ​ണ്ടി​വ​രി​ല്ല' എ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യി കാ​ണു​ന്ന​വ​രു​മു​ണ്ട്.

കെ.​എം. മാ​ണി​യു​ടെ രാ​ഷ്‌​ട്രീ​യ​ത്തെ​യാ​ണ് യു​ഡി​എ​ഫ് പു​റ​ത്താ​ക്കി​യ​തെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞ​പ്പോ​ൾ കെ.​എം. മാ​ണി​യെ മു​ന്നി​ൽ നി​ന്ന് കു​ത്താ​നാ​കാ​ത്ത​വ​ർ പി​ന്നി​ൽ​നി​ന്ന് കു​ത്തി​യ​ത് ഏ​റെ ദുഃ​ഖ​ക​ര​മാ​ണെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​നും പ​റ​യു​മ്പോ​ൾ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ "മാ​ണി സാ​റി​നെ' പു​റ​ത്താ​ക്കി​യെ​ന്ന വി​കാ​ര​മാ​ണ് അ​വ​ർ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. അ​തെ​ത്ര​ത്തോ​ളം വോ​ട്ടാ​കു​മെ​ന്നാ​ണ് സി​പി​എം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

സി​പി​എ​മ്മി​ന്‍റെ കോ​ട്ട​യം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് ജോ​സ് പ​ക്ഷ​ത്തോ​ടും ഇ​ടു​ക്കി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തോ​ടു​മാ​ണ് താ​ല്പ​ര്യം എ​ന്ന് പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. നേ​ര​ത്തെ, കെ.​എം മാ​ണി എ​ൽ​ഡി​എ​ഫി​ലേ​യ്ക്ക് ക​ണ്ണെ​റി​ഞ്ഞി​രു​ന്നു. അ​ക്കാ​ല​ത്ത് സി​പി​എ​മ്മി​ന് അ​തി​നോ​ട് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും സി​പി​ഐ​യും എ​തി​ർ​ത്ത​തി​നാ​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വാ​നാ​യി​ല്ല. അ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ലെ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക ഇ​പ്പോ​ൾ സി​പി​ഐ​യ്ക്കു​ണ്ടാ​വി​ല്ല എ​ന്ന​തി​നാ​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ കാ​ര്യ​ത്തി​ൽ സി​പി​ഐ​ക്ക് അ​ന്ന​ത്തെ എ​തി​ർ​പ്പ് ഇ​പ്പോ​ൾ ആ ​രൂ​പ​ത്തി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല. 

വ​രും ദി​വ​സ​ങ്ങ​ളി​ൽ ജോ​സ് പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളെ അ​ട​ർ​ത്തി​യെ​ടു​ത്ത് യു​ഡി​എ​ഫി​നൊ​പ്പം നി​ർ​ത്തി ജോ​സ് കെ. ​മാ​ണി​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​വും കോ​ൺ​ഗ്ര​സ് ആ​വി​ഷ്ക​രി​ക്കു​ക. ര​ണ്ട് എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളെ​യെ​ങ്കി​ലും സ്വ​ന്ത​മാ​ക്ക​ണം എ​ന്ന താ​ല്പ​ര്യം കോ​ൺ​ഗ്ര​സി​നു​ണ്ട്. ക്രി​സ്ത്യ​ൻ സ​ഭ​ക​ളി​ൽ​നി​ന്ന് ജോ​സ് പ​ക്ഷ​ത്തി​ന​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ളും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ൽ ര​ണ്ടി​ലും "പൂ​ട്ടി'​യാ​ൽ ജോ​സ് കെ. ​മാ​ണി​യെ ക​ട​ലാ​സു​പു​ലി​യാ​ക്കാ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ,എ​ൽ​ഡി​എ​ഫ് തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​വും ജോ​സ് പ​ക്ഷ​ത്തി​ന്‍റെ നി​ല​നി​ൽ​പ്.

ബി​ജെ​പി മു​ന്ന​ണി​യും വാ​തി​ൽ തു​റ​ന്നി​ടാ​നി​ട​യു​ണ്ട്. ജോ​സ് കെ. ​മാ​ണി​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. "ഞ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം നി​രീ​ക്ഷി​ക്കു​ക​യാ​ണ്' എ​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ അ​ർ​ഥ​വും മ​റ്റൊ​ന്ന​ല്ല. പി.​സി. തോ​മ​സ്, അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ​ക്ക് പു​റ​മേ ജോ​സ് പ​ക്ഷ​വും വ​രു​ന്ന​ത് അ​വ​ർ​ക്ക് സ​ന്തോ​ഷ​ക​ര​മാ​വും. എ​ന്നാ​ൽ, യു​ഡി​എ​ഫ് കോ​ട്ട​ക​ളി​ൽ ജ​യി​ക്കു​ന്ന ജോ​സ് പ​ക്ഷ എം​എ​ൽ​എ​മാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ ​തീ​രു​മാ​നം സ​ന്തോ​ഷ​ക​ര​മാ​വി​ല്ല.
എ​ക്കാ​ല​ത്തും യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ മ​ധ്യ​കേ​ര​ളം ഇ​തി​നോ​ടെ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം. എ​ന്താ​യാ​ലും യു​ഡി​എ​ഫി​നും പ​രു​ക്കേ​ൽ​ക്കും എ​ന്നു​റ​പ്പാ​ണ്. അ​തെ​ത്ര ചെ​റു​താ​ക്കാ​മെ​ന്ന് യു​ഡി​എ​ഫും മാ​ര​ക​മാ​ക്കാ​മെ​ന്ന് എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ആ​ലോ​ചി​ക്കു​മ്പോ​ൾ കേ​ര​ളം കൊ​റോ​ണ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ച്ചൂ​ടി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്.

 


വാർത്തകൾ

Sign up for Newsletter



top