07
August 2020 - 12:32 am IST

Download Our Mobile App

Cricket

MS Dhoni, Virat Kohli, Sports Special

ധോ​ണി പ​ഠ​ന​ത്തി​ലും കേ​മ​ൻ! കോ​ഹ്‌​ലി​ക്ക് ക​ണ​ക്കി​നു നൂ​റി​ൽ മൂ​ന്ന്

Published:30 June 2020

ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബാ​റ്റി​ങ് ഇ​തി​ഹാ​സ​ങ്ങ​ളി​ലൊ​രാ​ളാ​യ ഇ​ന്ത്യ​ന്‍ വി​സ്മ​യം സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​ര്‍ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​വ​രാ​ണെ​ന്ന് എ​ത്ര പേ​ര്‍ക്ക​റി​യാം.

പ​ഠ​ന രം​ഗ​ത​ത്തും കാ​യി​ക രം​ഗ​ത്തും ഒ​രു​പോ​ലെ ശോ​ഭി​ക്കു​ന്ന​വ​ർ കു​റ​വ്. എ​ന്നാ​ൽ, ഗം​ഭീ​ര​മാ​യി ഇ​തു​ര​ണ്ടും കൊ​ണ്ടു​പോ​കു​ന്ന​വ​രു​മു​ണ്ട്.  സ്പോ​ര്‍ട്സി​ല്‍ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ങ്കി​ല്‍ വി​ദ്യാ​ഭ്യാ​സ​മു​ള്‍പ്പെ​ടെ പ​ല​തി​ലും വി​ട്ടു​വീ​ഴ്ച​ക​ള്‍ ചെ​യ്യേ​ണ്ടി​വ​രും. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ​ര്‍മാ​രു​ടെ കാ​ര്യ​ത്തി​ലേ​ക്കു വ​രാം. ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബാ​റ്റി​ങ് ഇ​തി​ഹാ​സ​ങ്ങ​ളി​ലൊ​രാ​ളാ​യ ഇ​ന്ത്യ​ന്‍ വി​സ്മ​യം സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​ര്‍ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​വ​രാ​ണെ​ന്ന് എ​ത്ര പേ​ര്‍ക്ക​റി​യാം. എ​ന്നാ​ല്‍ ക്രി​ക്ക​റ്റി​ലൂ​ടെ അ​ദ്ദേ​ഹം ഒ​രാ​ള്‍ക്കു നേ​ടാ​വു​ന്ന​തെ​ല്ലാം കൈ​വ​രി​ച്ചു ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്നു. അ​തേ​സ​മ​യം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള താ​ര​ങ്ങ​ളും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലു​ണ്ട്. ആ​ര്‍ അ​ശ്വി​ന്‍, ജ​വ​ഗ​ല്‍ ശ്രീ​നാ​ഥ്, അ​നി​ല്‍ കും​ബ്ലെ, വി​വി​എ​സ് ല​ക്ഷ്മ​ണ്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ഭാ​സ​ത്തി​ലും ക്രി​ക്ക​റ്റി​ലും ഒ​രു​പോ​ലെ മി​ടു​ക്ക് കാ​ണി​ച്ച​വ​രാ​ണ്.  ശ്രീ​നാ​ഥ്, അ​ശ്വി​ന്‍, കും​ബ്ലെ എ​ന്നി​വ​ര്‍ക്കു എ​ഞ്ചി​നി​യ​റി​ങ്ങി​ല്‍ ബി​രു​ദ​മു​ണ്ട്. ല​ക്ഷ്മ​ണാ​വ​ട്ടെ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ക്രി​ക്ക​റ്റി​ലേ​ക്കു വ​രു​ന്ന​ത്. 

നി​ല​വി​ലെ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി, മു​ന്‍ നാ​യ​ക​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ എം​എ​സ് ധോ​ണി എ​ന്നി​വ​യു​ടെ സ്‌​കൂ​ള്‍ ത​ല​ത്തി​ലെ പെ​ര്‍ഫോ​മ​ന്‍സി​നെ​ക്കു​റി​ച്ച് അ​റി​യാ​ന്‍ താ​ല്‍പ്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ ഉ​ണ്ടാ​വി​ല്ല. ഇ​ക്കാ​ര്യം ഒ​ടു​വി​ല്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്യാ​പ്റ്റ​നെ​ന്ന നേ​ട്ട​ത്തി​ന് അ​വ​കാ​ശി​യാ​യ ധോ​ണി പ​ഠി​പ്പി​ന്‍റെ കാ​ര്യ​ത്തി​ലും ഈ ​മി​ടു​ക്ക് കാ​ണി​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ത​നി​ക്കു ല​ഭി​ച്ച മാ​ര്‍ക്കു​ക​ള്‍ എ​ത്ര​യാ​യി​രു​ന്നു​വെ​ന്നു അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. 2018ല്‍ ​വീ​രേ​ന്ദ​ര്‍ സെ​വാ​ഗി​നു കീ​ഴി​ലു​ള്ള സ്‌​കൂ​ളി​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. 

10, 12 ക്ലാ​സു​ക​ളി​ല്‍ ത​നി​ക്കു ല​ഭി​ച്ച മാ​ര്‍ക്കി​ന്‍റെ ശ​രാ​ശ​രി​യാ​ണ് ധോ​ണി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 12ല്‍ 56 ​ശ​ത​മാ​ന​വും 10ല്‍ 66 ​ശ​ത​മാ​ന​വും മാ​ര്‍ക്കാ​യി​രു​ന്നു ത​നി​ക്കു ല​ഭി​ച്ച​തെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.   ധോ​ണി​യെ​പ്പോ​ലെ സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ത​നി​ക്കു ല​ഭി​ച്ച മാ​ര്‍ക്ക് കോഹ്‌ലിവെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ചി​ല കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. പ​ത്താം ക്ലാ​സി​ല്‍ ത​ന്‍റെ യ​ഥാ​ര്‍ഥ മാ​ര്‍ക്ക് പ​റ​യാ​തി​രു​ന്ന കോഹ്‌ലിപ​ക്ഷെ ക​ണ​ക്കി​ല്‍ താ​ന്‍ വ​ള​രെ മോ​ശ​മാ​യി​രു​ന്നു​വെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ണ​ക്കി​ല്‍ ന​മ്മ​ള്‍ക്കു പ​രീ​ക്ഷ​യു​ണ്ടാ​വാ​റു​ണ്ട്. 100 മാ​ര്‍ക്കി​ലാ​യി​രി​ക്കും ഇ​ത്. എ​ന്നാ​ല്‍ ത​നി​ക്കു മൂ​ന്നു മാ​ര്‍ക്കാ​ണ് ക​ണ​ക്കി​ല്‍ ല​ഭി​ച്ചി​രു​ന്ന​ത്, അ​ത്ര​യും മി​ടു​ക്ക​നാ​യി​രു​ന്നു താ​നെ​ന്ന് കോഹ്‌ലിത​മാ​ശ​യാ​യി പ​റ​യു​ന്നു. എ​ന്തി​നാ​ണ് ഒ​രാ​ള്‍ ക​ണ​ക്ക് പ​ഠി​ക്കു​ന്ന​തെ​ന്നു ഇ​പ്പോ​ഴും മ​ന​സ്സി​ലാ​യി​ട്ടി​ല്ല. അ​തി​നു പി​ന്നി​ലെ സ​ങ്കീ​ര്‍ണ​ത​ക​ള്‍ ത​നി​ക്ക​റി​യി​ല്ല. 

അ​ന്നു പ​ഠി​ച്ച ഫോ​ര്‍മു​ല​ക​ളൊ​ന്നും ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍പ്പോ​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും കോഹ്‌ലികൂ​ട്ടി​ച്ചേ​ര്‍ത്തു. 2019ലെ ​ഇ​ന്‍ ഡെ​പ്ത് വി​ത്ത് ഗ്ര​ഹാം ബെ​ന്‍സി​ങ​ര്‍ എ​ന്ന ചാ​റ്റ് ഷോ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം മ​ന​സ്സ് തു​റ​ന്ന​ത്. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് എ​ത്ര​യും വേ​ഗ​ത്തി​ല്‍ പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞു കി​ട്ടാ​നാ​യി​രു​ന്നു അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. കാ​ര​ണം അ​ത് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യാ​ണ്. മാ​ത്ര​മ​ല്ല പ​ത്ത് ക​ഴി​ഞ്ഞാ​ല്‍ ക​ണ​ക്കു​മാ​യി ഇ​നി മു​ന്നോ​ട്ട് പോ​വ​ണോ വേ​ണ്ട​യോ​യെ​ന്ന് ന​മു​ക്ക് തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യാം. ഒ​രു കാ​ര്യം തു​റ​ന്നു പ​റ​യ​ട്ടെ, പ​രീ​ക്ഷ​യി​ല്‍ പാ​സാ​വാ​ന്‍ ന​ട​ത്തി​യ അ​ത്ര​യും ക​ഠി​നാ​ധ്വാ​നം ക്രി​ക്ക​റ്റി​ല്‍ താ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കോഹ്‌ലികൂ​ട്ടി​ച്ചേ​ര്‍ത്തു.


വാർത്തകൾ

Sign up for Newsletter



top