06
August 2020 - 3:32 pm IST

Download Our Mobile App

Special

red-snake

എന്ത് ഭംഗി നിന്നേ കാണാൻ... വൈറലായി ഒരു പാമ്പ്

Published:01 July 2020

ചെറിയ ജീവികളേയൊക്കെ തിന്ന് എവിടെയെങ്കിലും ആളനക്കമില്ലാത്തിടത്ത് കഴിഞ്ഞു കൂടും ഇക്കൂട്ടർ. 1936 ലാണ് ദുദ്വയിൽ ആദ്യമായി ഈ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തുന്നത്.

ഒരു പാമ്പിനെ കിട്ടിയതിന്‍റെ സന്തോഷത്തിലാണിപ്പോൾ ഉത്തർപ്രദേശിലെ ദുദ്വ നാഷണൽ പാർക്കിലെ ജീവനക്കാർ. രണ്ട് ദിവസം മുൻപാണ് ശക്തമായ മഴയ്ക്ക് ശേഷം സ്റ്റാഫ് കോട്ടേജിന്‍റെ പരിസരത്ത് വച്ച് റെഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പിനെ കിട്ടിയത്. ചുവപ്പും ഓറഞ്ചും കലർന്ന നിറമാണ് ഈ പാമ്പിന്‍റെ പ്രത്യേകത. പൊതുവേ അത്ര അപകടകാരിയൊന്നുമല്ല ഇവർ.

ചെറിയ ജീവികളേയൊക്കെ തിന്ന് എവിടെയെങ്കിലും ആളനക്കമില്ലാത്തിടത്ത് കഴിഞ്ഞു കൂടും ഇക്കൂട്ടർ. 1936 ലാണ് ദുദ്വയിൽ ആദ്യമായി ഈ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തുന്നത്. ഇതിന് ശേഷം നീണ്ട 82 വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ വർഷമാണ് ഇതേ ഇനത്തിൽപ്പെട്ട ഒരു പാമ്പിനെ വീണ്ടും കണ്ടെത്താനായത്. ഇതിന് കാരണം മറ്റൊന്നുമല്ല.

അത്രയും അപൂർവമായി മാത്രമേ ഇവർ മനുഷ്യരുടെ കാഴ്ചപരിധിയിൽ പതിയുകയുള്ളൂ. ജീവനക്കാരിൽ ഒരാളാണ് റെഡ് സ്നേക്കിന്‍റെ ചിത്രം പകർത്തിയിരിക്കുന്നത്. എന്തൊരു ഭംഗിയാണ് കാണാൻ എന്നാണ് പലരും ചിത്രത്തിന് നൽകുന്ന കമന്‍റ്. എന്തായാലും റെഡ് സ്നേക്കിന്‍റെ ചിത്രം ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. 

 

 


വാർത്തകൾ

Sign up for Newsletter



top