ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:30 June 2020
മുംബൈ: രാജ്യത്ത ഏറ്റവും വലിയ ഇൻഷ്വറന്‍സ് കമ്പനിയായ ലൈഫ് ഇൻഷ്വറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ ( എല്‍ഐസി) പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) തുടങ്ങുന്നതിനുള്ള നടപടികളിലേക്ക് പ്രവേശിച്ചു. ഐപിഒ യുടെ പ്രാരംഭ നടപടിക്രമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ബിഡുകള്‍ ക്ഷണിച്ചു തുടങ്ങി. രണ്ട് ഉപദേശക കമ്പനികളെയാണ് ആവശ്യം. ബിഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 ആണ്.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത് എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ എല്‍ഐസി ഓഹരികള്‍ ലിസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വര്‍ഷം 2.10 ലക്ഷം കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എല്‍ഐസി ഐപിഒ ഇതിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. 2020-21 കേന്ദ്ര ബജറ്റിലാണ് സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എല്‍ഐസിയിലെ ഓഹരികളുടെ ഒരു വിഹിതം സര്‍ക്കാര്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ചത്.