09
August 2020 - 7:11 pm IST

Download Our Mobile App

Football

kerala-football-player-issues-special-article

ക​ളി​ക്കാ​നിടമില്ലാ​തെ ഒ​രു ഫു​ട്ബോ​ൾ ചാം​പ്യ​ൻ

Published:01 July 2020

# സി.​കെ. രാ​ജേ​ഷ്കു​മാ​ർ

2018ൽ ​സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ കേ​ര​ള ടീ​മി​ന്‍റെ നാ​യ​ക​നാ​യ രാ​ഹു​ൽ വി. ​രാ​ജി​നു ഫു​ട‌്ബോ​ൾ ക​ണ്ടു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ. എ​സ്ബി​ഐ​യി​ൽ ക്ല​റി​ക്ക​ൽ ജോ​ലി ചെ​യ്യു​ന്ന ത​നി​ക്ക് എ​ൻ​ഒ​സി ന​ൽ​കാ​ത്ത​തി​നാ​ൽ മ​റ്റൊ​രു ഫു​ട്ബോ​ൾ ക്ല​ബ്ബി​നു വേ​ണ്ടി​യോ ടീ​മി​നു വേ​ണ്ടി​യോ ക​ളി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് രാ​ഹു​ൽ മെ​ട്രൊ വാ​ർ​ത്ത​യോ​ടു പ​റ​ഞ്ഞു.

കൊ​ച്ചി: 2018ൽ ​സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ കേ​ര​ള ടീ​മി​ന്‍റെ നാ​യ​ക​നാ​യ രാ​ഹു​ൽ വി. ​രാ​ജി​നു ഫു​ട‌്ബോ​ൾ ക​ണ്ടു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ. എ​സ്ബി​ഐ​യി​ൽ ക്ല​റി​ക്ക​ൽ ജോ​ലി ചെ​യ്യു​ന്ന ത​നി​ക്ക് എ​ൻ​ഒ​സി ന​ൽ​കാ​ത്ത​തി​നാ​ൽ മ​റ്റൊ​രു ഫു​ട്ബോ​ൾ ക്ല​ബ്ബി​നു വേ​ണ്ടി​യോ ടീ​മി​നു വേ​ണ്ടി​യോ ക​ളി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് രാ​ഹു​ൽ മെ​ട്രൊ വാ​ർ​ത്ത​യോ​ടു പ​റ​ഞ്ഞു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, ഗോ​കു​ലം കേ​ര​ള എ​ഫ്സി തു​ട​ങ്ങി​യ മു​ൻ​നി​ര പ്രൊ​ഫ​ഷ​ണ​ൽ ക്ല​ബ്ബു​ക​ൾ പ്ര​തി​ഭ​ക​ളെ തേ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ങ്കി​ലെ നി​യ​മ​ങ്ങ​ളും മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ളും നി​മി​ത്തം ഉ​ജ്വ​ല ക​ളി​ക്കാ​ര​നാ​യ രാ​ഹു​ലി​ന് ബൂ​ട്ടു​കെ​ട്ടാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ സം​ജാ​ത​മാ​ക്കി​യ​ത്. 
   
2003ൽ ​ഇ​ഗ്നേ​ഷ്യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ശേ​ഷം കേ​ര​ളം ആ ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടു​ന്ന​ത് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം 2018ലാ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചു​ണ​ക്കു​ട്ടി​ക​ൾ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ബം​ഗാ​ളി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ആ ​ടീ​മി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കൊ​ഴി​കേ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കി. എ​ന്നാ​ൽ, എ​സ്ബി​ടി (ഇ​ന്ന് എ​സ്ബി​ഐ)​യി​ൽ ജോ​ലി​യി​രു​ന്ന​തി​നാ​ൽ രാ​ഹു​ലി​ന് മ​റ്റൊ​രു ജോ​ലി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല. എ​ന്നാ​ൽ, എ​സ്ബി​ഐ ല​യ​ന​വും ബാ​ങ്കി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കോ​ച്ചി​ന്‍റെ നി​സ​ഹ​ക​ര​ണ​വും ത​ന്നെ വ​ലി​യൊ​രു ദു​രി​ത​ത്തി​ലാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. 

" 2019 സ​ന്തോ​ഷ് ട്രോ​ഫി ക​ഴി​ഞ്ഞ​തി​നു​ശേ​ഷം കാ​ര്യ​മാ​യി ഒ​രു ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലും എ​നി​ക്ക് ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. ഒ​രു ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ക​ളി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ മ​ര​ണ​തു​ല്യ​മാ​ണ്.     വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​യി​ക​ജീ​വി​തം തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തി​നു​വേ​ണ്ടി ക​ളി​ക്കു​ക, രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ക്കു​ക എ​ന്നൊ​ക്കെ സ്വ​പ്നം ക​ണ്ടു. എ​ന്നാ​ൽ, 22-ാം വ​യ​സി​ൽ ജോ​ലി​ക്കു ക​യ​റി​യ ശേ​ഷം എ​സ്ബി​ടി​യു​ടെ കീ​ഴി​ൽ കു​റേ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ക​ളി​ച്ചു. അ​വി​ടു​ത്തെ മി​ക​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ കി​ട്ടി. അ​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷം സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ക​ളി​ച്ചു. ഒ​രു വ​ർ​ഷം കേ​ര​ള​ത്തെ ചാം​പ്യ​ന്മാ​രാ​ക്കാ​നും സാ​ധി​ച്ചു. എ​ന്നാ​ൽ, വ​ള​രെ വേ​ഗ​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ൾ ത​കി​ടം മ​റി​ഞ്ഞ​ത്. എ​സി​ബി​ടി എ​സ്ബി​ഐ​യി​ൽ ല​യി​ച്ചു. ഇ​തോ​ടെ ഞ​ങ്ങ​ളു​ടെ കാ​ര്യം ദു​രി​ത​ത്തി​ലാ​യി. എ​സ്ബി​ഐ​യു​ടെ ഇ​ന്‍റ​ർ സ​ർ​ക്കി​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ​ക്കു ക​ളി​ക്കാ​നാ​വു​ന്ന​ത്. 
   
അ​താ​ക​ട്ടെ, ടീ​മി​ലെ പ്രാ​യം​ചെ​ന്ന​വ​ർ മു​ത​ൽ ചെ​റു​പ്പ​ക്കാ​ർ വ​രെ​യു​ണ്ടാ​കും. ആ​റു വ​ർ​ഷ​മാ​യി എ​സ്ബി​ഐ​യി​ൽ ജോ​ലി ചെ​യ്യു​ന്ന എ​നി​ക്ക് ഇ​തു​വ​രെ സ്വ​ന്തം നാ​ടാ​യ തൃ​ശൂ​രേ​ക്ക് മാ​റ്റം ത​ന്നി​ട്ടി​ല്ല. പ​ല​വ​ട്ടം അ​പേ​ക്ഷ​ക​ൾ കൊ​ടു​ത്തു. എ​ന്നാ​ൽ, കോ​ച്ചാ​യ വി.​പി. ഷാ​ജി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ട്രാ​ൻ​സ്ഫ​ർ ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ. അ​തു​പോ​ലെ​ത​ന്നെ മ​റ്റ് ടീ​മു​ക​ളി​ൽ ക​ളി​ക്ക​ണ​മെ​ങ്കി​ലും കോ​ച്ചി​ന്‍റെ എ​ന്‍ഒ​സി വേ​ണം. അ​തു ന​ൽ​കാ​ൻ കോ​ച്ച് ത​യാ​റാ​കു​ന്നി​ല്ല. ഇ​തൊ​ന്നും സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ജോ​ലി രാ​ജി​വ​യ്ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​നാ​വി​ല്ല.  നാ​ട്ടി​ലെ വീ​ട്ടി​ൽ അ​മ്മ മാ​ത്ര​മാ​ണു​ള്ള​ത്. അ​വി​ടേ​ക്ക് ട്രാ​ൻ​സ്ഫ​ർ ല​ഭി​ച്ചാ​ൽ വ​ള​രെ ന​ന്നാ​യി​രു​ന്നു എ​ന്നു പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ട് കോ​ച്ച് ക​നി​യു​ന്നി​ല്ല. നാ​ട്ടി​ലെ​ത്തി ഒ​രു ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യൊ​ക്കെ തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ കോ​ച്ചി​ങ് തു​ട​ങ്ങാം. 
   
എ​ന്നാ​ൽ, ഒ​ന്നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. ഉ​ച്ച​വ​രെ ബാ​ങ്കി​ൽ ജോ​ലി ചെ​യ്യും ഉ​ച്ച​ക​ഴി​ഞ്ഞ് ഗ്രൗ​ണ്ടി​ലെ​ത്തി​യാ​ൽ ആ​രും കാ​ണി​ല്ല. അ​വി​ടെ കു​റേ​നേ​ര​മി​രു​ന്ന് വി​ഷ​മി​ച്ച ശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോ​രും. ഇ​താ​ണ് ഇ​പ്പോ​ൾ ശീ​ലം. ഐ​ലീ​ഗ്, ഐ​എ​സ്എ​ൽ തു​ട​ങ്ങി​യ ചാം​പ്യ​ൻ​ഷി​പ്പ് ഒ​ക്കെ  ക​ളി​ച്ചാ​ൽ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​യ​തി​നാ​ൽ അ​തി​നൊ​ന്നും സാ​ധി​ച്ചി​ല്ല.  -രാ​ഹു​ൽ പ​റ​ഞ്ഞു. 
   
ജൂ​ലൈ 12ന് ​രാ​ഹു​ലി​ന്‍റെ ക​ല്യാ​ണം തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ക​രി​യ​റും ജീ​വി​ത​വും വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ൽ​ക്കു​മ്പോ​ൾ വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് രാ​ഹു​ൽ അ​പേ​ക്ഷി​ക്കു​ന്നു. അ​ന്ത​രി​ച്ച വി.​പി. സ​ത്യ​ൻ അ​നു​ഭ​വി​ച്ച അ​തേ വേ​ദ​ന​യാ​ണ് എ​നി​ക്കു​ള്ള​തെ​ന്നു രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി വൈ​ല​പ്പ​ള്ളി രാ​ജേ​ന്ദ്ര​ന്‍റെ​യും ഷീ​ജ​യു​ടെ​യും ഏ​ക മ​ക​നാ​ണ് 27കാ​ര​നാ​യ രാ​ഹു​ൽ. 


വാർത്തകൾ

Sign up for Newsletter



top