09
August 2020 - 8:28 pm IST

Download Our Mobile App

Football

reports-are-saying-that-neymar-will-return-to-barcelona

നെ​യ്മ​ർ ബാ​ഴ്സ​യി​ലേ​ക്കെ​ന്നു സൂ​ച​ന

Published:01 July 2020

ബാ​ഴ്സ​ലോ​ണ​യി​ൽ ഒ​രി​ക്ക​ൽ​കൂ​ടി എം​എ​സ്എ​ൻ യു​ഗം പി​റ​ക്കു​മോ? പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ ശ​രി​യെ​ങ്കി​ൽ സം​ഭ​വം സ​ത്യ​മാ​കും. പാ​രീ സാ​ൻ ഷ​ർ​മെ​യ്നി​ൽ​നി​ന്ന് നെ​യ്മ​ർ വീ​ണ്ടും ബാ​ഴ്സ​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പാ​രീ​സ്: ബാ​ഴ്സ​ലോ​ണ​യി​ൽ ഒ​രി​ക്ക​ൽ​കൂ​ടി എം​എ​സ്എ​ൻ യു​ഗം പി​റ​ക്കു​മോ? പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ ശ​രി​യെ​ങ്കി​ൽ സം​ഭ​വം സ​ത്യ​മാ​കും. പാ​രീ സാ​ൻ ഷ​ർ​മെ​യ്നി​ൽ​നി​ന്ന് നെ​യ്മ​ർ വീ​ണ്ടും ബാ​ഴ്സ​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കോ​വി​ഡാ​ന​ന്ത​ര ഫു​ട്ബോ​ൾ ലോ​ക​ത്ത് ജൂ​ലൈ മു​ത​ൽ ഏ​റ്റ​വു​മ​ധി​കം ഉ​യ​ർ​ന്നു കേ​ൾ​ക്കാ​ൻ പോ​കു​ന്ന പേ​രു​ക​ളി​ലൊ​ന്ന് നെ​യ്മ​റി​ന്‍റേ​താ​യി​രി​ക്കു​മെ​ന്നാ​ണ് സ്പാ​നി​ഷ്,ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്. ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ക്ല​ബ് പി​എ​സ്ജി​യി​ൽ​നി​ന്നു​ള്ള നെ​യ്മ​റു​ടെ ട്രാ​ൻ​സ്ഫ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം.സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യി​ൽ​നി​ന്ന് റെ​ക്കോ​ഡ് ട്രാ​ൻ​സ്ഫ​ർ തു​ക (222 ദ​ശ​ല​ക്ഷം യൂ​റോ) ന​ൽ​കി നെ​യ്മ​റെ പി​എ​സ്ജി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ൾ ക്ല​ബ് ഉ​ട​മ​ക​ളാ​യ ഖ​ത്ത​ർ സ്പോ​ർ​ട്സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യം അ​വ​രു​ടെ ഷോ​ക്കേ​സി​ൽ ഒ​രു ചാം​പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, താ​ര​ബാ​ഹു​ല്യം കൊ​ണ്ടു നേ​ടാ​ൻ ക​ഴി​യു​ന്ന​ത​ല്ല യൂ​റോ​പ്പി​ന്‍റെ ചാം​പ്യ​ൻ​പ​ട്ടം എ​ന്ന തി​രി​ച്ച​റി​വി​നൊ​പ്പം നെ​യ്മ​റു​ടെ പ​രു​ക്കു​ക​ൾ ക്ല​ബ്ബി​നു ത​ല​വേ​ദ​ന​യാ​വു​ക​യും ചെ​യ്തു. ]

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ക​ഴി​ഞ്ഞ സീ​സ​ണി​ൽ ത​ന്നെ ബാ​ഴ്സ​ലോ​ണ തു​ട​ക്ക​മി​ട്ട ട്രാ​ൻ​സ്ഫ​ർ ഡീ​ലി​ന് ഇ​ത്ത​വ​ണ പി​എ​സ്ജി സ​മ്മ​തി​ച്ചേ​ക്കും. നെ​യ്മ​ർ ടീ​മി​ൽ വേ​ണ​മെ​ന്നു ല​യ​ണ​ൽ മെ​സി ബാ​ഴ്സ മാ​നേ​ജ്മെ​ന്‍റി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​മു​ണ്ട്. നെ​യ്മ​ർ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്കു പോ​കു​ന്ന​തി​നു​ള്ള ക​ള​മൊ​രു​ക്ക​ൽ ഇ​രു ക്ല​ബ്ബു​ക​ളി​ലും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യാ​ണു സൂ​ച​ന​ക​ൾ. ജൂ​ൺ 30ന് ​ക​രാ​ർ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന പി​എ​സ്ജി റൈ​റ്റ് ബാ​ക്ക് തോ​മ​സ് മൂ​നി​യേ ജ​ർ​മ​ൻ ക്ല​ബ് ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ടി​ലേ​ക്കു ചു​വ​ടു​മാ​റി​യ​തി​നെ​യും നെ​യ്മ​റു​ടെ ബാ​ഴ്സ​ലോ​ണ ട്രാ​ൻ​സ്ഫ​റി​നെ​യും ബ​ന്ധി​പ്പി​ച്ച് ക​ഥ​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​പ​ത്തെ​ട്ടു​കാ​ര​ൻ ബ​ൽ​ജി​യ​ൻ താ​രം ജ​ർ​മ​ൻ ക്ല​ബ്ബു​മാ​യി 4 വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പി​ട്ട​ത്. ഇ​തോ​ടെ, പി​എ​സ്ജി ത​ങ്ങ​ൾ​ക്കു വേ​ണ്ട ഒ​രു റൈ​റ്റ് ബാ​യ്ക്കി​നാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.ബാ​ഴ്സ​ലോ​ണ​യു​ടെ റൈ​റ്റ് ബാ​ക്ക് പോ​ർ​ച്ചു​ഗീ​സു​കാ​ര​ൻ നെ​ൽ​സ​ൻ സി​മി​ഡോ​യി​ലേ​ക്ക് ഈ ​അ​ന്വേ​ഷ​ണം എ​ത്താ​ൻ സാ​ധ്യ​ത​യേ​റെ. 

കാ​ര​ണം, ബാ​ഴ്സ​ലോ​ണ​യ്ക്ക്  സി​മി​ഡോ ടീ​മി​ൽ വേ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. ബാ​ഴ്സ​ലോ​ണ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മി​യി​ൽ വ​ള​ർ​ന്ന സെ​ർ​ജി റോ​ബ​ർ​ട്ടോ റൈ​റ്റ് ബാ​യ്ക്ക് പൊ​സി​ഷ​നി​ൽ മി​ടു​ക്കോ​ടെ ക​ളി​ക്കു​ന്നു​ണ്ട്. ആ ​നി​ല​യ്ക്ക് ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ സി​മി​ഡോ​യെ പി​എ​സ്ജി​ക്കു കൊ​ടു​ത്താ​ൽ ബാ​ഴ്സ​ലോ​ണ​യ്ക്കു പ​ക​ര​മാ​യി നെ​യ്മ​റെ​ക്കൂ​ടി തി​രി​ച്ചു​കി​ട്ടു​ന്ന ഒ​രു ക​രാ​ർ മു​ന്നോ​ട്ടു​വ​യ്ക്കാം. മെ​സി​ക്കും ലൂ​യി സു​വാ​ര​സി​നും ഒ​പ്പ​മെ​ത്താ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ഫ്ര​ഞ്ച് താ​രം അ​ന്‍റോ​യ്ൻ ഗ്രീ​സ്മാ​നെ​ക്കൂ​ടി പി​എ​സ്ജി​ക്കു ന​ൽ​കു​ന്ന ഒ​രു ക​രാ​റും ബാ​ഴ്സ​ലോ​ണ മു​ന്നോ​ട്ടു വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഫ്ര​ഞ്ച് താ​രം കി​ലി​യ​ൻ എം​ബ​പെ​യ്ക്കൊ​പ്പം ഗ്രീ​സ്മാ​ൻ​കൂ​ടി വ​രു​ന്ന​തി​ൽ പി​എ​സ്ജി​ക്കു പി​ണ​ക്ക​മു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ലെ നെ​യ്മ​ർ ട്രാ​ൻ​സ്ഫ​ർ ഡീ​ൽ ന​ട​ക്കാ​തെ പോ​യ​തി​നു പി​ന്നി​ൽ പി​എ​സ്ജി​യു​ടെ പി​ടി​വാ​ശി​യാ​യി​രു​ന്നു. ബാ​ഴ്സ​ലോ​ണ​യ്ക്ക് അ​ങ്ങോ​ട്ടു ന​ൽ​കി​യ അ​തേ പ​ണം നെ​യ്മ​റെ തി​രി​ച്ചു ന​ൽ​കു​മ്പോ​ൾ ത​ങ്ങ​ൾ​ക്കു കി​ട്ട​ണ​മെ​ന്നാ​യി​രു​ന്നു പി​എ​സ്ജി​യു​ടെ നി​ർ​ബ​ന്ധം. 

പ​തി​വാ​യി പ​രു​ക്കു​മൂ​ലം സൈ​ഡ് ബെ​ഞ്ചി​ലി​രു​ന്ന നെ​യ്മ​ർ വ​ഴി​യു​ണ്ടാ​യ ‘ന​ഷ്ടം’ നി​ക​ത്താ​ൻ കൂ​ടി​യാ​വാം പി​എ​സ്ജി അ​ങ്ങ​നെ​യൊ​രു ക​ടും​പി​ടി​ത്തം കാ​ട്ടി​യ​ത്. നെ​യ്മ​ർ തു​ട​രു​ന്ന​തു​കൊ​ണ്ട് പി​എ​സ്ജി​യു​ടെ ഭാ​വി മെ​ച്ച​പ്പെ​ടി​ല്ലെ​ന്ന തോ​ന്ന​ൽ കോ​ച്ച് തോ​മ​സ് ടൂ​ഹ​ലി​നു​ണ്ട്. എ​ന്താ​യാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കും. 


വാർത്തകൾ

Sign up for Newsletter



top