ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:01 July 2020
ന്യൂഡൽഹി: ഭൂഗോളത്തിന്റെ ഒരു ഭാഗത്ത് പകലായിരിക്കുമ്പോൾ മറുഭാഗത്ത് രാത്രിയായിരിക്കുമെന്നു നമുക്കറിയാം. എന്നാൽ, ഈ രാത്രിയും പകലും ഭൂഗോളത്തെ വേർതിരിക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. അവർക്കായി ബഹിരാകാശ സഞ്ചാരി റോബർട്ട് എൽ. ബെഹ്ൻകെൻ എന്ന ബോബ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് ഭൂമിയെ പകലും രാത്രിയും വേർതിരിക്കുന്ന ദൃശ്യം.
""രാത്രിയും പകലും തമ്മിൽ അതിരിടുന്ന ഈ ദൃശ്യമാണ് നമ്മുടെ ഗ്രഹത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം'' എന്ന അടിക്കുറിപ്പോടെ ബോബ് ട്വീറ്റ് ചെയ്ത ചിത്രം ഇതിനകം 8400 റീട്വീറ്റുകളും 59,100 ലൈക്കുകളും നേടിക്കഴിഞ്ഞു. രാത്രി, പകലിനെ കാണുന്നു. അവിശ്വസനീയം എന്നാണ് ചിത്രത്തിന് ഒരു കമന്റ്.
മേയ് 30ന് ബഹിരാകാശത്തേക്കു വിക്ഷേപിച്ച സ്പെയ്സ് എക്സിന്റെ ഡെമൊ 2 ദൗത്യത്തിൽ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡറാണ് ബോബ്. ബോബിന്റെ സഹയാത്രികൻ ഡഗ് ഹർസി സഹാറാ മരുഭൂമിയിലെ പൊടിപടലങ്ങൾ അറ്റാലാന്റിക്കിനു മേൽ പറന്നു നിൽക്കുന്ന മനോഹരമായൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
My favorite views of our planet that capture the boundary between night and day. pic.twitter.com/Jo3tYH8s9E
— Bob Behnken (@AstroBehnken) June 28, 2020