09
August 2020 - 8:37 pm IST

Download Our Mobile App

Flash News
Archives

Updates

Hmt

55ാം ​വ​ർ​ഷ​ത്തി​ലും ത​ല​യു​യ​ർ​ത്തി എ​ച്ച്എം​ടി

Published:01 July 2020

# റ​ഫീ​ഖ് മ​ര​ക്കാ​ർ  

ഹി​ന്ദു​സ്ഥാ​ൻ മെ​ഷീ​ൻ ടൂ​ൾ​സ് ലി​മി​റ്റ​ഡ് (എ​ച്ച് എം ​ടി)  ക​ള​മ​ശേ​രി യൂ​ണി​റ്റ്  ലാ​ഭം നേ​ടി2020 ജൂ​ലൈ ഒ​ന്നി​ന് 55 ആം ​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു . എ​ച്ച് എം ​ടി.1966 ജൂ​ലൈ ഒ​ന്നി​ന് അ​ന്ന​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി ഉ​ൽ​ഘാ​ട​നം ചെ​യ്ത, ബാം​ഗ​ളൂ​ർ ആ​സ്ഥാ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ മെ​ഷീ​ൻ ടൂ​ൾ​സ് ലി​മി​റ്റ​ഡ് ന്റെ ​നാ​ലാ​മ​ത്തെ യൂ​ണി​റ്റാ​ണു ക​ള​മ​ശേ​രി​യി​ലേ​ത്.

 ക​ള​മ​ശേ​രി :   ഹി​ന്ദു​സ്ഥാ​ൻ മെ​ഷീ​ൻ ടൂ​ൾ​സ് ലി​മി​റ്റ​ഡ് (എ​ച്ച് എം ​ടി)  ക​ള​മ​ശേ​രി യൂ​ണി​റ്റ്  ലാ​ഭം നേ​ടി2020 ജൂ​ലൈ ഒ​ന്നി​ന് 55 ആം ​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു . എ​ച്ച് എം ​ടി.1966 ജൂ​ലൈ ഒ​ന്നി​ന് അ​ന്ന​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി ഉ​ൽ​ഘാ​ട​നം ചെ​യ്ത, ബാം​ഗ​ളൂ​ർ ആ​സ്ഥാ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ മെ​ഷീ​ൻ ടൂ​ൾ​സ് ലി​മി​റ്റ​ഡ് ന്റെ ​നാ​ലാ​മ​ത്തെ യൂ​ണി​റ്റാ​ണു ക​ള​മ​ശേ​രി​യി​ലേ​ത്. 2020 ജൂ​ലൈ ഒ​ന്നി​ന് 55 വ​യ​സ്സി​ലോ​ട്ട് ക​ട​ന്ന എ​ച്ച് എം ​ടി ക​ള​മ​ശേ​രി ഇ​ത്ത​വ​ണ​യും തു​ട​ർ​ച്ച​യാ​യി 2.13 കോ​ടി (ര​ണ്ട് കോ​ടി 13 ല​ക്ഷം) ലാ​ഭം നേ​ടി.
 
എ​ച്ച് എം ​ടി യു​ടെ മ​റ്റു യൂ​ണി​റ്റു​ക​ളൊ​ന്നും (ബാം​ഗ​ളൂ​ർ, ഹൈ​ദ​രാ​ബാ​ദ്, പി​ൻ​ചോ​ർ, അ​ജ്മീ​ർ) ത​ന്നെ ലാ​ഭ​ത്തി​ലെ​ത്തി​യി​ല്ല. പ​ല ത​ര​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടു​മ്പോ​ളും സ്ഥാ​പ​ന​ത്തി​ന്റെ നി​ല​നി​ൽ​പ്പി​നാ​യി മാ​നേ​ജു​മെ​ന്റും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ൽ​പാ​ദ​ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ക​ള​മ​ശേ​രി യൂ​ണി​റ്റി​ന്റെ വി​ജ​യ . മെ​ഷീ​ൻ ടൂ​ൾ​സി​ന് പു​റ​മെ 1971ൽ ​പൊ​തു​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ പ്രി​ന്റി​ങ് പ്ര​സ് ഉ​ൽ​പാ​ദ​ന യൂ​ണി​റ്റ് ആ​രം​ഭി​ച്ച​തും ക​ള​മ​ശേ​രി​യി​ലാ​ണ്.

മെ​ഷീ​ൻ ടൂ​ൾ​സ് രം​ഗ​ത്തു ഉ​ൽ​പാ​ദ​ന വി​പ​ണ​ന​ത്തി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​യാ​ണ് ക​ള​മ​ശേ​രി യൂ​ണി​റ്റി​ന്റേ​താ​യു​ള്ള​ത്. ഈ 55 ​വ​ർ​ഷ കാ​ല​യ​ള​വി​ൽ നി​ര​വ​ധി അ​വ​ർ​ഡു​ക​ളാ​ണ് എ​ച്ച് എം ​ടി​യെ തേ​ടി​യെ​ത്തി​യ​ത്. വി​ദേ​ശ​ത്ത് നൈ​ജീ​രി​യ​യി​ലെ നൈ​ജീ​രി​യ മെ​ഷീ​ൻ ടൂ​ൾ​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച​തി​ൽ ക​ള​മ​ശേ​രി എ​ച്ച് എം ​ടി യും ​വ​ലി​യ സം​ഭാ​വ​ന നി​ൽ​കി​യി​ട്ടു​ള്ള​താ​ണ്.1990​ക​ൾ വ​രെ പ​ഴ​യ സോ​വി​യ​റ്റ് യൂ​ണി​യ​ൻ (യു.​എ​സ്.​എ​സ്.​ആ​ർ) എ​ച്ച് എം ​ടി ക​ള​മ​ശേ​രി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​പ​ഭോ​ക്താ​വ് ആ​യി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മെ​ഷീ​ൻ ടൂ​ൾ​സ് ഓ​ർ​ഡ​റു​ക​ൾ ആ​ണ്എ​ച്ച് എം ​ടി ക​ള​മ​ശേ​രി യൂ​ണി​റ്റി​ന് ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഒ​രി​ക്ക​ലും ഓ​ർ​ഡ​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് സോ​വി​യ​റ്റ് യൂ​ണി​യ​ന്റെ ത​ക​ർ​ച്ച എ​ച്ച് എം ​ടി ക​ള​മ​ശേ​രി യൂ​ണി​റ്റി​ന്റെ നി​ല​നി​ല്പി​നെ​യും ബാ​ധി​ച്ചു​വെ​ങ്കി​ലും അ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ​യൊ​ക്കെ നേ​രി​ടു​ന്ന​തി​ൽ വി​ജ​യി​ച്ച​താ​ണ് ഈ 55​ആം വ​ർ​ഷ​ത്തി​ലും ഈ ​യൂ​ണി​റ്റ് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. യൂ​റോ​പ്, അ​മേ​രി​ക്ക, റ​ഷ്യ, ആ​ഫ്രി​ക്ക​ൻ രാ​ഷ്ട്ര​ങ്ങ​ൾ, ഗ​ൾ​ഫ്‌ നാ​ടു​ക​ൾ, ശ്രീ​ല​ങ്ക, മ്യാ​ൻ​മ​ർ, ഭൂ​ട്ടാ​ൻ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളും എ​ച് എം ​ടി ക​ള​മ​ശേ​രി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​യാ​യി​രു​ന്നു.

1990ക​ൾ​ക്കു ശേ​ഷം രാ​ജ്യ​ത്തു ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത യ​ന്ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കു​ന്ന​തി​ലും എ​ച് എം ​ടി യു​ടെ പ​ങ്ക് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ഇ​ന്ന് ട്രി​ച്ചി​യി​ലെ ഡി​ഫ​ൻ​സി​ന്റെ കീ​ഴി​ലു​ള്ള(HAPP)  ആ​യു​ധ നി​ർ​മ്മാ​ണ ശാ​ല​യു​ടെ പ്ലാ​ന്റ് പൂ​ർ​ണ്ണ​മാ​യും  ആ​ധു​നി​ക വ​ൽ​ക്ക​രി​ച്ചു നി​ർ​മ്മി​ച്ച​ത് എ​ച് എം ​ടി ക​ള​മ​ശേ​രി യൂ​ണി​റ്റാ​ണ്. ഡി​ഫ​ൻ​സി​നും റെ​യി​ൽ​വേ​ക്കും വേ​ണ്ടി നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളാ​ണ് ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ചി​ട്ടു​ള്ള​ത്. സ​ബ് മ​റൈ​നു​ക​ൾ​ക്കാ​വ​ശ്യ​മാ​യ  ഡ​യ​റ​ക്റ്റിം​ഗ് ഗി​യ​ർ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ബി.​ഈ.​എ​ൽ (BEL), എ​ൻ.​പി.​ഒ.​എ​ൽ (NPOL) എ​ന്നീ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സം​യു​ക്ത​മാ​യി നി​ർ​മ്മി​ക്കാ​നാ​യ​ത് എ​ച് എം ​ടി ക്ക് ​വ​ലി​യ നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ഇ​പ്പോ​ഴാ​ക​ട്ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ർ​ഡ​ർ ല​ഭ്യ​മാ​കു​ന്ന ഉ​ത്പ​ന്ന​വും ഡ​യ​റ​ക്റ്റിം​ഗ് ഗി​യ​ർ ആ​യി മാ​റി​യി​ട്ടു​ണ്ട്. 2019ൽ ​ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ൽ എ​ച് എം ​ടി​യു​ടെ പ​ങ്കും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​ക്കു വേ​ണ്ടി "സ​ർ​ഫെ​സ് വീ​ൽ ലൈ​ത് "എ​ന്ന പു​തി​യ മെ​ഷീ​ൻ ടൂ​ൾ​സി​ന്റെ റി​സ​ർ​ച് പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ഇ​ത് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ റ​യി​ൽ​വേ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ഖ്യ പ​ങ്കാ​ളി​യാ​വും എ​ച് എം ​ടി.

ഇ​ന്ത്യ​യി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ​തും സ്വ​കാ​ര്യ​മേ​ഖ​ല​ക്കും ആ​വ​ശ്യ​മാ​യ പ്രി​ന്റി​ങ് പ്ര​സ്സു​ക​ളു​ടെ ഓ​ര്ഡ​റു​ക​ളും വ​ലി​യ തോ​തി​ൽ ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തി​ലാ​ക​ട്ടെ കേ​ര​ള സ​ർ​ക്കാ​റി​ന്റ ഐ ​ടി ഐ ​ക​ൾ​ക്കാ​വ​ശ്യ​മാ​യ 72 ഓ​ളം ലൈ​ത്ക​ളു​ടെ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ച​ത്‌ ഉ​ൾ​പ്പെ​ടെ 105 കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​റു​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി എ​ച് എം ​ടി യു​ടെ കൈ​വ​ശ​മു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top