ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
ന്യൂസിലൻഡ്: ന്യൂസിലൻഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് രാജിവച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡേണിന് അദ്ദേഹം രാജിക്കത്ത് നൽകി. മന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി, ക്രിസ് ഹിപ്കിൻസിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഡേവിഡ് ക്ലാർക്ക് കർശനമായി പാലിക്കേണ്ട ക്വാറന്റൈൻ വ്യവസ്ഥകൾ പോലും ലംഘിച്ചെന്ന് ആരോപണമുയർന്നിരുന്നു.
ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് 2,000ലേറെപ്പേർ ഒപ്പിട്ട പരാതി പ്രധാനമന്ത്രിക്ക് ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു ന്യൂസിലൻഡിനെ കൊവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്. അവസാന രോഗിയും രോഗമുക്തി നേടിയതോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചാണ് രാജ്യം കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ചത്.