ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
തൂത്തുക്കുടി: തമിഴ്നാട്ടിലെ സാത്താൻകുളത്ത് അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ്. ഇന്ന് രാവിലെ രണ്ട് പൊലീസുകാർ കൂടി പിടിയിലായി. എസ്ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുത്തുരാജ് എന്നിവരാണ് ഇന്ന് പുലർച്ചെ അറസ്റ്റിലായത്. ഇതോടെ കേസിൽ നാല് പേർ അറസ്റ്റിലായി. ബുധനാഴ്ച രാത്രിയിൽ സബ് ഇൻസ്പെക്ടർ രഘു ഗണേശ്, ഹെഡ് കോൺസ്റ്റബിൾ മുരുകൻ എന്നിവരെ സിബിസിഐഡി അറസ്റ്റ് ചെയ്തിരുന്നു.
രഘു ഗണേശിന്റെ അറസ്റ്റ് വാർത്ത സാത്താൻകുളം നിവാസികൾ പടക്കം പൊട്ടിച്ച് ആഘോഷമാക്കി. ലോക്ക്ഡൗൺ ലംഘിച്ചെന്നാരോപിച്ചായിരുന്നു അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസിനെതിരെ കടുത്ത ആരോപണവുമായി ജുഡീഷൽ കമ്മീഷനു മുമ്പാകെ വനിത കോൺസ്റ്റബിൾ രേവതി ഹാജരായി.