06
August 2020 - 4:24 pm IST

Download Our Mobile App

World

africa

രണ്ട് മാസത്തിനിടെ ചരിഞ്ഞത് 350 ഓളം കാട്ടാനകൾ; ദുരൂഹത

Published:02 July 2020

രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി കാട്ടാനകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ പരുക്കുകളോ വേട്ടയാടിയതിന്‍റെ ലക്ഷണങ്ങളോ ഒന്നും മൃതദേഹങ്ങളിൽ കണ്ടെത്താനായില്ല.

ബോട്‌സ്വാനയിൽ രണ്ട് മാസത്തിനുള്ളിൽ ചരിഞ്ഞത് 350 ഓളം കാട്ടാനകൾ. രാജ്യത്തിന്‍റെ പലഭാഗങ്ങളിലായി കാട്ടാനകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ പരുക്കുകളോ വേട്ടയാടിയതിന്‍റെ ലക്ഷണങ്ങളോ ഒന്നും മൃതദേഹങ്ങളിൽ കണ്ടെത്താനായില്ല. വിഷബാധയേറ്റാണോ അതോ ആന്ത്രാക്‌സ് ബാധിച്ചാണോ ആനകള്‍ കൂട്ടമായി ചരിഞ്ഞതെന്നതിന്‍റെ അന്വേഷണം നടക്കുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതു കാരണം കൊലപ്പെടുത്തിയതാകാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ ആനകളുടെ എണ്ണം കുറയുമ്പോള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ബോട്‌സ്വാനയിലെ ആനകളുടെ എണ്ണം 80000ത്തില്‍ നിന്ന് 1,30000 ആയി. കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന് പരാതികളും ഉയര്‍ന്നിരുന്നു.

വെള്ളക്കെട്ടുകള്‍ക്ക് സമീപമാണ് 70 ശതമാനം ആനകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഒകവാംങ്കോ ഡെല്‍റ്റയില്‍ നൂറുകണക്കിന് ആനകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വരള്‍ച്ച കാരണമല്ലാതെ ഇത്രയും ആനകള്‍ കൂട്ടത്തോടെ ചത്തത് എങ്ങനെയന്നത് ദുരൂഹത വർധിപ്പിക്കുകയാണ്. ആനകളുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ച കഴുകന്മാര്‍ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാല്‍ വിഷബാധയേറ്റല്ല ആനകളുടെ മരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top