06
August 2020 - 3:51 pm IST

Download Our Mobile App

National

positive

പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ്

Published:02 July 2020

ഇതോടെ പ്രതിയെ അറസ്റ്റുചെയ്ത ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥരും ഒരു ഹോം ഗാര്‍ഡ് വോളന്‍റിയറും പെണ്‍കുട്ടിയുടെ കുടുംബവും ക്വാറന്‍റൈനില്‍ പ്രവേശിച്ചു.

മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ അറസ്റ്റുചെയ്ത ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥരും ഒരു ഹോം ഗാര്‍ഡ് വോളന്‍റിയറും പെണ്‍കുട്ടിയുടെ കുടുംബവും ക്വാറന്‍റൈനില്‍ പ്രവേശിച്ചു.

പ്രതിയെ മംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 28 നാണ് ധര്‍മസ്ഥല പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. അതിനിടെ ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്നത് ദക്ഷിണ കന്നട ജില്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top