07
August 2020 - 12:05 am IST

Download Our Mobile App

Football

lionel-messi-scored-700-goals-in-career

മെസി @700

Published:02 July 2020

അ​ര്‍ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി ക​രി​യ​റി​ലെ 700ാം ഗോ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യെ​ങ്കി​ലും ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്‌​സ​യെ ജ​യി​പ്പി​ക്കാ​ന്‍ ഇ​ത് മ​തി​യാ​യി​രു​ന്നി​ല്ല. 50ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു ച​രി​ത്രം കു​റി​ച്ച മെ​സ്സി​യു​ടെ ഗോ​ള്‍, 11ാം മി​നി​റ്റി​ല്‍ ഡി​യേ​ഗോ എ​ന്നാ​ൽ, ലാ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് കി​രീ​ട പോ​രാ​ട്ട​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ക​യാ​ണ്‌.

ബാ​ഴ്സ​ലോ​ണ: അ​ര്‍ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി ക​രി​യ​റി​ലെ 700ാം ഗോ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യെ​ങ്കി​ലും ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്‌​സ​യെ ജ​യി​പ്പി​ക്കാ​ന്‍ ഇ​ത് മ​തി​യാ​യി​രു​ന്നി​ല്ല. 50ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു ച​രി​ത്രം കു​റി​ച്ച മെ​സ്സി​യു​ടെ ഗോ​ള്‍, 11ാം മി​നി​റ്റി​ല്‍ ഡി​യേ​ഗോ എ​ന്നാ​ൽ, ലാ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് കി​രീ​ട പോ​രാ​ട്ട​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ക​യാ​ണ്‌. ര​ണ്ട് ത​വ​ണ ലീ​ഡ് എ​ടു​ത്തി​ട്ടും വി​ജ​യം നേ​ടാ​ൻ ബാ​ഴ്സ​ക്കാ​യി​ല്ല. ഒ​രു​പാ​ട് വി​വാ​ദ​ങ്ങ​ളും നി​റ​ഞ്ഞ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. കോ​സ്റ്റ​യു​ടെ സെ​ല്‍ഫ് ഗോ​ളി​ലാ​ണ് ബാ​ഴ്‌​സ മു​ന്നി​ലെ​ത്തി​യ​ത്. അ​ത്‌​ല​റ്റി​കോ​യു​ടെ ര​ണ്ടു ഗോ​ളും സോ​ളി​ന്‍റെ വ​ക​യാ​യി​രു​ന്നു. മൂ​ന്ന് പെ​നാ​ൽ​റ്റി​ക​ളാ​ണ് ന്യ​കാം​പി​ൽ പി​റ​ന്ന​ത്‌. 

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ ബാ​ഴ്സ​ലോ​ണ ലീ​ഡ് എ​ടു​ത്തു. ഡി​യേ​ഗോ കോ​സ്റ്റ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ആ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ മു​ന്നി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​രു​പ​താം മി​നു​ട്ടി​ലെ പെ​നാ​ൽ​റ്റി അ​ത്‌​ല​റ്റി​ക്കോ​യെ സ​മ​നി​ല​യി​ൽ എ​ത്തി​ച്ചു. പെ​നാ​ൽ​റ്റി വി​ധി​ച്ച​ത് ത​ന്നെ വി​വാ​ദ​മാ​യി​രു​ന്നു. എ​ന​ന്നാ​ൽ, അ​തി​ലും വി​വാ​ദ​മാ​യ​ത് പെ​നാ​ൽ​റ്റി ടെ​ർ​സ്റ്റേ​ഗ​ൻ സേ​വ് ചെ​യ്ത​ത് ഫൗ​ൾ വി​ധി​ച്ച​താ​ണ്. കോ​സ്റ്റ എ​ടു​ത്ത പെ​നാ​ൽ​റ്റി ടെ​ർ​സ്റ്റേ​ഗ​ൻ ത​ട​ഞ്ഞ​ത് ഗോ​ൾ വ​ര​യി​ൽ നി​ന്ന് മു​ന്നോ​ട്ട് വ​ന്നാ​ണ് എ​ന്ന് വി​ധി വ​ന്നു. പെ​നാ​ൽ​റ്റി വീ​ണ്ടും എ​ടു​ത്ത സൗ​ൾ പ​ന്ത് ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ച് സ​മ​നി​ല ന​ൽ​കി. ര​ണ്ടാം പ​കു​തി​യി​ൽ ബാ​ഴ്സ​ലോ​ണ​ക്കും പെ​നാ​ൽ​റ്റി കി​ട്ടി. അ​ത് അ​നാ​യാ​സം മെ​സി വ​ല​യി​ൽ എ​ത്തി​ച്ചു. മെ​സി​യു​ടെ 700ആം ​ക​രി​യ​ർ ഗോ​ളാ​യി​രു​ന്നു ഇ​ത്. മെ​സി​യു​ടെ ഗോ​ൾ ബാ​ഴ്സ​ക്ക് ലീ​ഡ് തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും പി​ന്നാ​ലെ ക​ളി​യി​ലെ അ​ടു​ത്ത പെ​നാ​ൽ​റ്റി വ​ന്നു. ഇ​ത്ത​വ​ണ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക്. ഇ​തും പെ​നാ​ൽ​റ്റി​യ​ല്ല എ​ന്ന വാ​ദം ബാ​ഴ്സ​ലോ​ണ ഉ​യ​ർ​ത്തി എ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. വീ​ണ്ടും സൗ​ൾ ത​ന്നെ പ​ന്ത് വ​ല​യി​ൽ എ​ത്തി​ച്ച് അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് സ​മ​നി​ല ന​ൽ​കി.ഈ ​സ​മ​നി​ല ഏ​റ്റ​വും ഗു​ണം ചെ​യ്യു​ക റ​യ​ൽ മാ​ഡ്രി​ഡി​നാ​കും. ബാ​ഴ്സ​ലോ​ണ പോ​യ​ന്‍റ് ന​ഷ്ട​പ്പെ​ടു​ത്തി​യ​തോ​ടെ അ​ടു​ത്ത മ​ത്സ​രം വി​ജ​യി​ച്ചാ​ൽ റ​യ​ലി​ന് നാ​ല് പോ​യ​ന്‍റി​ന്‍റെ ലീ​ഡ് കി​ട്ടും. ഇ​പ്പോ​ൾ ബാ​ഴ്സ​ക്ക് 70 പോ​യ​ന്‍റും റ​യ​ലി​ന് 71 പോ​യ​ന്‍റു​മാ​ണ് ഉ​ള്ള​ത്. റ​യ​ൽ ഒ​രു മ​ത്സ​രം കു​റ​വാ​ണ് ക​ളി​ച്ച​ത്.

മെ​സി​മ​യം ബാ​ഴ്സ

മെ​സി നേ​ടി​യ 700 ഗോ​ളു​ക​ള്‍ 630ഉം ​ബാ​ഴ്‌​സ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു. ശേ​ഷി​ച്ച 70 ഗോ​ളു​ക​ള്‍ അ​ര്‍ജ​ന്‍റൈ​ന്‍ കു​പ്പാ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. നി​ല​വി​ല്‍ മ​ല്‍സ​ര​രം​ഗ​ത്തു​ള്ള​ള​വ​രി​ല്‍ 700 ഗോ​ള്‍ ക്ല​ബ്ബി​ല്‍ അം​ഗ​മാ​യ ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് മെ​സ്സി. പോ​ര്‍ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ​യാ​ണ് നേ​ര​ത്തേ ഈ ​നേ​ട്ട​ത്തി​ന് അ​ര്‍ഹ​നാ​യ​ത്. 1002 പ്രൊ​ഫ​ഷ​ണ​ല്‍ മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നും 725 ഗോ​ളു​ക​ള്‍ റോ​ണോ നേ​ടി​ക്ക​ഴി​ഞ്ഞു. മെ​സ്സി​ക്കു 700 ഗോ​ളു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ 860 മ​ല്‍സ​ര​ങ്ങ​ള്‍ മാ​ത്ര​മേ വേ​ണ്ടി വ​ന്നു​ള്ളൂ. 

റൊ​ണാ​ള്‍ഡോ​യ്ക്കാ​വ​ട്ടെ 700 തി​ക​യ്ക്കാ​ന്‍ മെ​സ്സി​യേ​ക്കാ​ള്‍ 100ല്‍ ​അ​ധി​കം മ​ല്‍സ​ര​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നി​രു​ന്നു. ലീ​ഗി​ല്‍ ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നെ പി​ന്ത​ള്ളി ഒ​ന്നാം​സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള സു​വ​ര്‍ണാ​വ​സ​ര​മാ​ണ് സ​മ​നി​ല​യോ​ടെ ബാ​ഴ്‌​സ പാ​ഴാ​ക്കി​യ​ത്. റ​യ​ലി​നേ​ക്കാ​ള്‍ ഒ​രു പോ​യി​ന്‍റ് പി​ന്നി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്തു ത​ന്നെ തു​ട​രു​ക​യാ​ണ് ബാ​ഴ്‌​സ. അ​ടു​ത്ത മ​ല്‍സ​രം ജ​യി​ച്ചാ​ല്‍ റ​യ​ല്‍ ലീ​ഡ് നാ​ലു പോ​യി​ന്‍റാ​ക്കി ഉ​യ​ര്‍ത്തും.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു വിജ​യം

ല​ണ്ട​ൻ:  ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ മി​ന്നും ജ​യ​വു​മാ​യി മു​ന്‍ ചാം​പ്യ​ന്‍മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ടോ​പ്പ് ഫോ​ര്‍ സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ എ​വേ മ​ല്‍സ​ര​ത്തി​ല്‍ ബ്രൈ​റ്റ​ണി​നെ​യാ​ണ് യു​ണൈ​റ്റ​ഡ് എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ള്‍ക്കു ത​ക​ര്‍ത്തു​വി​ട്ട​ത്. യു​ണൈ​റ്റ​ഡി​നു വേ​ണ്ടി പു​തി​യ സൈ​നി​ങ് പോ​ര്‍ച്ചു​ഗീ​സ് അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ല്‍ഡ​ര്‍ ബ്രൂ​ണോ ഹെ​ര്‍ണാ​ണ്ട​സ് മി​ക​ച്ച ഫോം ​തു​ട​രു​ക​യാ​ണ്. ബ്രൈ​റ്റ​ണി​നെ​തി​രേ ബ്രൂ​ണോ​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് യു​ണൈ​റ്റ​ഡി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. 29, 50 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഗോ​ളു​ക​ള്‍. 17ാം മി​നി​റ്റി​ല്‍ മാ​സ​ണ്‍ ഗ്രീ​ന്‍വു​ഡാ​ണ് ആ​ദ്യ ഗോ​ളി​ന് അ​വ​കാ​ശി. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ തു​ട​ര്‍ച്ച​യാ​യ എ​ട്ടാ​മ​ത്തെ മ​ല്‍സ​ര​മാ​ണ് യു​നൈ​റ്റ​ഡ് തോ​ല്‍വി​യ​റി​യാ​തെ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ലീ​ഗി​ല്‍ ആ​ദ്യ 3-4 പൊ​സി​ഷ​നി​ല്‍ ഫി​നി​ഷ് ചെ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​ക​ള്‍ ഇ​തോ​ടെ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ലീ​ഗി​ലെ മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ ലെ​സ്റ്റ​ര്‍ സി​റ്റി​യേ​ക്കാ​ള്‍ മൂ​ന്നു പോ​യി​ന്‍റ് മാ​ത്രം പി​ന്നി​ലാ​ണ് യു​ണൈ​റ്റ​ഡ്. ലി​വ​ർ​പൂ​ൾ നേ​ര​ത്തെ ത​ന്നെ ലീ​ഗി​ൽ കി​രീ​ട​മു​റ​പ്പി​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top