07
August 2020 - 12:21 am IST

Download Our Mobile App

Cricket

chance-to-conduct-ipl-in-mumbai

ഐപിഎൽ മുംബൈയിൽ

Published:02 July 2020

ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണ്‍ മും​ബൈ​യി​ൽ ന​ട​ക്കു​മെ​ന്നു സൂ​ച​ന. എ​ല്ലാ മ​ത്സര​ങ്ങ​ളും മും​ബൈ​യി​ല്‍ ത​ന്നെ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഓ​ഹ​രി​യു​ട​മ​യാ​ണ് ഈ​യൊ​രു നി​ര്‍ദേ​ശം ബി​സി​സി​ഐ​യ്ക്കു മു​ന്നി​ല്‍ വ​ച്ചി​രി​ക്കു​ന്ന​ത്.

മും​ബൈ: ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണ്‍ മും​ബൈ​യി​ൽ ന​ട​ക്കു​മെ​ന്നു സൂ​ച​ന. എ​ല്ലാ മ​ത്സര​ങ്ങ​ളും മും​ബൈ​യി​ല്‍ ത​ന്നെ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍ട്ടു​ക​ള്‍. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഓ​ഹ​രി​യു​ട​മ​യാ​ണ് ഈ​യൊ​രു നി​ര്‍ദേ​ശം ബി​സി​സി​ഐ​യ്ക്കു മു​ന്നി​ല്‍ വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ബി​സി​സി​ഐ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ഐ​പി​എ​ല്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ബി​സി​സി​ഐ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. തീ​യ​തി ഇ​നി​നും ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സെ​പ്റ്റം​ബ​റി​ല്‍ ഏ​ഷ്യാ ക​പ്പും ഒ​ക്ടോ​ബ​ര്‍- ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ഐ​സി​സി​യു​ടെ ടി20 ​ലോ​ക​ക​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്നു​ണ്ട്. ര​ണ്ടു ടൂ​ര്‍ണ​മെ​ന്‍റു​ക​ളും നീ​ട്ടി വ​യ്ക്കു​മോ​യ​ന്ന കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത നി​ല​നി​ല്‍ക്കു​ക​യാ​ണ്. ഈ ​ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ നീ​ട്ടു​ക​യാ​ണെ​ങ്കി​ല്‍ ബി​സി​സി​ഐ​യ്ക്കു ഐ​പി​എ​ല്ലു​മാ​യി മു​ന്നോ​ട്ട് പോ​വാം. ഐ​പി​എ​ല്ലി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും ഒ​ന്നും പ​റ​യാ​ന്‍ ക​ഴി​യി​ല്ല. പ്രാ​രം​ഭ ഘ​ട്ട​മാ​ണി​ത്. 
   
മും​ബൈ​യി​ല്‍ ഒ​ക്ടോ​ബ​റോ​ടെ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​രി​ക​യാ​ണെ​ങ്കി​ല്‍ ഇ​വി​ടെ നാ​ലു ലോ​കോ​ത്ത​ര ഫ്‌​ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ങ്ങ​ളു​ണ്ട്. ബി​സി​സി​ഐ​യ്ക്കും ബ്രോ​ഡ്‌​സ്റ്റ​ര്‍മാ​ര്‍ക്കു​മെ​ല്ലാം കൂ​ടു​ത​ല്‍ സു​ഗ​മ​മാ​യി കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും ബി​സി​സി​ഐ ഒ​ഫീ​ഷ്യ​ല്‍ പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം കൊ​വി​ഡ് ബാ​ധി​ക്ക​പ്പെ​ട്ട നാ​ലാ​മ​ത്തെ സം​സ്ഥാ​നം കൂ​ടി​യാ​ണ് മും​ബൈ. 31,000ത്തി​ന് മു​ക​ളി​ല്‍ കേ​സു​ക​ള്‍ ഇ​വി​ടെ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 
   
അ​തു​കൊ​ണ്ടു ത​ന്നെ വ​രും മാ​സ​ങ്ങ​ളി​ല്‍ ഇ​തു നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യാ​ല്‍ മാ​ത്ര​മേ ഐ​പി​എ​ല്‍ ഇ​വി​ടെ ന​ട​ത്തു​ക​യെ​ന്ന ബി​സി​സി​ഐ​യു​ടെ നീ​ക്കം വി​ജ​യി​ക്കു​ക​യു​ള്ളൂ. അ​തു മാ​ത്ര​മ​ല്ല നാ​ലു സ്റ്റേ​ഡി​യ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള മും​ബൈ​യി​ല്‍ എ​ങ്ങ​നെ ടൂ​ര്‍ണ​മെ​ന്‍റി​ലെ മ​ല്‍സ​ര​ങ്ങ​ള്‍ മു​ഴു​വ​ന്‍ മ​ല്‍സ​ര​ങ്ങ​ള്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്യു​മെ​ന്ന​തും ബി​സി​സി​ഐ​യ്ക്കു വെ​ല്ലു​വി​ളി​യാ​ണ്. 
   
ഐ​പി​എ​ല്‍ ഈ ​വ​ര്‍ഷം സം​ഘ​ടി​പ്പി​ക്കാ​ന്‍ എ​ല്ലാ ശ്ര​മ​ങ്ങ​ളും ബി​സി​സി​ഐ ന​ട​ത്തു​മെ​ന്ന് നേ​ര​ത്തേ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.  കാ​ണി​ക​ളി​ല്ലാ​തെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ല്‍സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം രാ​ജ്യ​ത്തെ ക്രി​ക്ക​റ്റ് ബോ​ര്‍ഡു​ക​ളെ ക​ത്ത് മൂ​ലം അ​റി​യി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top