07
August 2020 - 1:21 am IST

Download Our Mobile App

Cricket

south-africa-planning-to-conduct-first-md-cricket-match-in-history

3ടി ​ക്രി​ക്ക​റ്റുമായി ദ​ക്ഷി​ണാ​ഫ്രി​ക്ക

Published:02 July 2020

കൊ​വി​ഡ് കാ​ല​ത്തി​നു ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക്രി​ക്ക​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വ് പു​തി​യ രൂ​പ​ത്തി​ൽ. തീ​ര്‍ത്തും പു​തു​മ​യാ​ര്‍ന്ന 3ടി ​ഫോ​ര്‍മാ​റ്റി​ലാ​യി​രി​ക്കും ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ക.  

ജൊ​ഹാ​ന​സ്‌​ബെ​ര്‍ഗ്: കൊ​വി​ഡ് കാ​ല​ത്തി​നു ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക്രി​ക്ക​റ്റി​ന്‍റെ മ​ട​ങ്ങി​വ​ര​വ് പു​തി​യ രൂ​പ​ത്തി​ൽ. തീ​ര്‍ത്തും പു​തു​മ​യാ​ര്‍ന്ന 3ടി ​ഫോ​ര്‍മാ​റ്റി​ലാ​യി​രി​ക്കും ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ർ​ഡ് സം​ഘ​ടി​പ്പി​ക്കു​ക.  മ​ത്സ​ര​ത്തി​ന് ക്രി​ക്ക​റ്റ് സൗ​ത്താ​ഫ്രി​ക്ക​യ്ക്കു സ​ര്‍ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. ജൂ​ലൈ 18ന് ​സെ​ഞ്ചൂ​റി​യ​നി​ലെ സൂ​പ്പ​ര്‍ സ്‌​പോ​ര്‍ട്ടി​ലാ​യി​രി​ക്കും ക്രി​ക്ക​റ്റി​ല്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ​രീ​ക്ഷ​ണ മ​ല്‍സ​ര​ത്തി​നു ലോ​കം വേ​ദി​യാ​വു​ക. 36 ഓ​വ​ര്‍ വീ​ത​മു​ള്ള ഒ​രൊ​റ്റ മ​ല്‍സ​ര​ത്തി​ല്‍ മൂ​ന്നു ടീ​മു​ക​ള്‍ നേ​ര്‍ക്കു​നേ​ര്‍ വ​രു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 

നേ​ര​ത്തേ ജൂ​ണ്‍ 27നാ​യി​രു​ന്നു ക്രി​ക്ക​റ്റ് സൗ​ത്താ​ഫ്രി​ക്ക ഈ ​മ​ല്‍സ​രം ന​ട​ത്താ​ന്‍ ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ദി​വ​സ​ത്തെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും സ​ര്‍ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ചു. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നെ​ല്‍സ​ണ്‍ മ​ണ്ഡേ​ല​യു​ടെ 102ാം ജ​ന്മ വാ​ര്‍ഷി​ക​ദി​നം കൂ​ടി​യാ​യ ജൂ​ലൈ 18ന് ​മ​ല്‍സ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കൊ​വി​ഡ് ബാ​ധി​ത​ര്‍ക്കു വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഈ ​മ​ല്‍സ​ത്തി​നു ഇ​തി​നേ​ക്കാ​ള്‍ മി​ക​ച്ചൊ​രു ദി​വ​സ​മി​ല്ലെ​ന്നു ക്രി​ക്ക​റ്റ് സൗ​ത്താ​ഫ്രി​ക്ക​യു​ടെ താ​ല്‍ക്കാ​ലി​ക ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ജാ​ക്വ​സ് ഫോ​ള്‍ വ്യ​ക്ത​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​ങ്ങ​ള്‍ക്കു മാ​സ​ങ്ങ​ള്‍ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക്രി​ക്ക​റ്റി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​യി​രി​ക്കും 3ടി ​മ​ല്‍സ​രം. അ​തോ​ടൊ​പ്പം ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി ധ​ന​ശേ​ഖ​ര​ണ​വും മ​ത്സ​രം ല​ക്ഷ്യ​മി​ടു​ന്നു. 

എ​ന്താ​ണ് 3ടി ​ഫോ​ര്‍മാ​റ്റ്? 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ 24 മു​ന്‍നി​ര താ​ര​ങ്ങ​ളാ​ണ് ഈ​യൊ​രു മ​ല്‍സ​ര​ത്തി​ല്‍ മൂ​ന്നു ടീ​മു​ക​ള്‍ക്കു വേ​ണ്ടി അ​ണി​നി​ര​ക്കു​ക. എ​ട്ടു താ​ര​ങ്ങ​ള്‍ വീ​ത​മാ​യി​രി​ക്കും ഓ​രോ ടീ​മി​ലു​മു​ണ്ടാ​വു​ക. ഈ​ഗി​ള്‍സ്, കി​ങ്ഫി​ഷേ​ഴ്സ്, കൈ​റ്റ്സ് എ​ന്നി​വ​യാ​യി​രി​ക്കും ടീ​മു​ക​ള്‍. ഈ​ഗി​ള്‍സി​നെ ഇ​തി​ഹാ​സ ബാ​റ്റ്സ്മാ​ന്‍ എ​ബി ഡി​വി​ല്ലി​യേ​ഴ്സും കി​ങ്ഫി​ഷേ​ഴ്സി​നെ യു​വ പേ​സ​ര്‍ കാ​ഗി​സോ റ​ബാ​ദ​യും കൈ​റ്റ്സി​നെ നി​ല​വി​ലെ നി​ശ്ചി​ത ഓ​വ​ര്‍ ടീം ​ക്യാ​പ്റ്റ​നും വി​ക്ക​റ്റ് കീ​പ്പ​റു​മാ​യ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കും ന​യി​ക്കും. 12 ഓ​വ​ര്‍ വീ​ത​മു​ള്ള മൂ​ന്നു മ​ല്‍സ​ര​ങ്ങ​ളാ​യി​രി​ക്കും ന​ട​ക്കു​ക. ആ​റോ​വ​ര്‍ വീ​ത​മാ​യി​രി​ക്കും ഒ​രു ഇ​ന്നി​ങ്സ്. ഓ​രോ ടീ​മും പ​ര​സ്പ​രം ഓ​രോ ത​വ​ണ ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്യും. ഏ​ഴാ​മ​ത്തെ വി​ക്ക​റ്റ് വീ​ണാ​ലും ഒ​രു ടീ​മി​ന്‍റെ ഇ​ന്നി​ങ്സ് അ​വ​സാ​നി​ക്കി​ല്ല. ഓ​വ​ര്‍ ബാ​ക്കി​യു​ണ്ടെ​ങ്കി​ല്‍ ശേ​ഷി​ച്ച​യാ​ള്‍ക്കു ബാ​റ്റി​ങ് തു​ട​രാം. പ​ക്ഷെ ഒ​രു നി​ബ​ന്ധ​ന​യു​ണ്ട്. ര​ണ്ട്, നാ​ല്, ആ​റ് എ​ന്നി​ങ്ങ​നെ ഇ​ര​ട്ട​യ​ക്ക റ​ണ്‍സ് മാ​ത്ര​മേ ഈ ​ബാ​റ്റ്സ്മാ​ന് നേ​ടാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ 36 ഓ​വ​ര്‍ പൂ​ര്‍ത്തി​യാ​യ ശേ​ഷം മൂ​ന്നു ടീ​മു​ക​ളു​ടെ​യും സ്‌​കോ​റി​ന്‍റെ ആ​കെ ശ​രാ​ശ​രി​യെ​ടു​ക്കും. ഏ​റ്റ​വു​മു​യ​ര്‍ന്ന ശ​രാ​ശ​രി​യു​ള്ള ടീം ​വി​ജ​യി​ക​ളാ​വു​ക​യും ചെ​യ്യും.


വാർത്തകൾ

Sign up for Newsletter



top