ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
മാനന്തവാടി: കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി അമ്പുകുത്തികല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50)പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചൻ (55) എന്നിവരാണ് അറസ്റ്റിലായത്.
മദ്യലഹരിയിൽ ഇവർ തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ചയാണ് മാനന്തവാടി മൈസൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടിയിൽ കഴിഞ്ഞ നിരവധി വർഷമായി പഴയ സാധനങ്ങൾ പെറുക്കി വിൽക്കുന്ന മധ്യവയസ്ക്കനാണ് കൊല്ലപ്പെട്ടത്.
തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും കെട്ടിടത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. പൊലീസ് തുടരന്വേഷണം ശക്തമാക്കിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് മനസ്സിലായത്. ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ പെറുക്കി വിൽക്കുന്ന മധ്യവയസ്കൻ 20വർഷം മുൻപാണ് മാനന്തവാടിയിൽ എത്തിയത്. കൊല്ലം അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണൻ (55) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.