09
August 2020 - 8:04 pm IST

Download Our Mobile App

Mollywood

churuli

ചുരുളിയിൽ കേട്ട ശബ്ദം ഈ നടിയുടേതാണ്...

Published:02 July 2020

ഒരു പെൺ ശബ്ദത്തിനൊപ്പമാണ് ചിത്രത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവുമൊക്കെ നിറഞ്ഞു നിൽക്കുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങിയതു മുതൽ ആളുകൾ തെരഞ്ഞതും ഈ പെൺ ശബ്ദത്തിന് ഉടമയേയാണ്.

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ചുരുളിയുടെ ട്രെയ്‌ലർ പുറത്തുവന്നതു മുതൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. ഒരു പെൺ ശബ്ദത്തിനൊപ്പമാണ് ചിത്രത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവുമൊക്കെ നിറഞ്ഞു നിൽക്കുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങിയതു മുതൽ ആളുകൾ തെരഞ്ഞതും ഈ പെൺ ശബ്ദത്തിന് ഉടമയേയാണ്.

അത് തന്‍റെ ശബ്ദമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഗീതി സംഗീത. ഫെയ്സ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ചുരുളിയിൽ പ്രധാന കഥാപാത്രമായും ഗീതി എത്തുന്നുണ്ട്. ക്യൂബൻ കോളനി, നാൽപ്പത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെയാണ് ഗീതി ശ്രദ്ധേയായത്. 

ഫെയ്സ്ബുക്ക് കുറിപ്പ്

അതെ.. അത് എന്‍റെ ശബ്ദമാണ്.. ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്‌ലറിൽ കേട്ട ആ വോയിസ് ഓവർ എന്‍റെ ശബ്ദമാണോ എന്ന്.
Lijo Jose Pellissery സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്‍റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്. ചുരുളി ടീമിന് മൊത്തം എന്‍റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല.
Chemban Vinod Jose ചെമ്പൻ ചേട്ടാ, Vinoy Thomas വിനോയ് ചേട്ടാ, Hareesh Hareesh ഹരീഷേട്ടാ, Tinu Pappachan, Renganaath Ravee രംഗാ #MadhuNeelakandan മധുച്ചേട്ടാ, Syam Lal Vinay Forrt എല്ലാവരോടും സ്നേഹം..സ്നേഹം.. സ്നേഹം..


വാർത്തകൾ

Sign up for Newsletter



top