06
August 2020 - 7:15 pm IST

Download Our Mobile App

Kerala

SHREYAMS KUMAR.jpg

എൽജെഡി  ജനതാദൾ എസ് ലയനത്തിന് തത്വത്തിൽ ധാരണ: ശ്രേയാംസ്‌കുമാർ

Published:02 July 2020

ഒരുമിച്ച് പോകാൻ തീരുമാനിച്ചു അന്തിമ തീരുമാനമായിട്ടില്ല ചർച്ചകൾ തുടരുകയാണ്

കോഴിക്കോട് : എൽ ജെ ഡി  ജനതാദൾ(എസ്) ലയനത്തിന് തത്വത്തിൽ ധാരണയായതായി എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ  വ്യക്തമാക്കി. അന്തിമ തീരുമാനമായിട്ടില്ല. ലയന ചർച്ചകൾ നടത്തി.

ഒരുമിച്ച് പോകാൻ തീരുമാനിച്ചു. ചർച്ചകൾ  തുടരുകയാണ്.  ലയനത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഊഹാപോഹമാണ്. എൽ ജെ ഡിയിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല.

ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് എൽഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് മുന്നണിയിൽ ചർച്ച നടത്തിട്ടില്ല. യുഡിഎഫ് രാഷ്ട്രീയമായി അനുദിനം തകരുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗ് സഖ്യമുണ്ടാക്കുന്നത് ഈ അങ്കലാപ്പിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ആരുമായി സഖ്യമെന്ന നീക്കം ആപത്താണ്. ഈ സഖ്യം ലീഗിന് ഗുണകരമല്ല.

ഇ മൊബിലിറ്റിയടക്കം വികസനപദ്ധതികളെപ്പറ്റി ബാലശിമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ്. കേരളത്തിന്റെ ഗുണകരമായ വളർച്ച തടയാനുള്ള നെഗറ്റീവ് ചർച്ചകൾ പ്രചരിപ്പിക്കയാണ് പ്രതിപക്ഷവും  മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന്  ശ്രേയാംസ്  പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top