06
August 2020 - 7:14 pm IST

Download Our Mobile App

Kerala

ldf-tortured-m-m-mani-says-benny-behanan

മാണിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ഇടതുമുന്നണി : ബെന്നി ബഹനാൻ

Published:02 July 2020

കെ.എം.മാണിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. എന്നും സിപിഎമ്മിനെതിരെ ശബ്ദിച്ച വ്യക്തിയാണ് മാണി. വ്യക്തിയാണ് മാണി. സിപിഎം മാണിയെ വേട്ടയാടിയപ്പോൾ സംരക്ഷിച്ചത് കോൺഗ്രസും യുഡിഎഫുമാണെന്ന് ബെന്നി ബഹനാൻ ഓർമ്മപ്പെടുത്തി.

കൊച്ചി: കെ.എം.മാണിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. എന്നും സിപിഎമ്മിനെതിരെ ശബ്ദിച്ച വ്യക്തിയാണ് മാണി. സിപിഎം മാണിയെ വേട്ടയാടിയപ്പോൾ സംരക്ഷിച്ചത് കോൺഗ്രസും യുഡിഎഫുമാണെന്ന് ബെന്നി ബഹനാൻ ഓർമ്മപ്പെടുത്തി. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് കൺവീനർ. കെ.എം.മാണി യുഡിഎഫിന്‍റെ അനിഷേധ്യ നേതാവാണ്.

കെ.എം.മാണിയോട് എന്നും ആദരവ് മാത്രമാണുള്ളത്. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ നടപ്പാക്കാത്തത് കൊണ്ടും മുന്നണി തീരുമാനം അംഗീകരിക്കാത്തത് കൊണ്ടുമാണ് ജോസ് പക്ഷത്തെ മാറ്റി നിർത്തിയത്. മുന്നണി തീരുമാനം അംഗീകരിക്കാത്തതിനാലാണ് യുഡിഎഫിൽ തുടരാനുള്ള അർഹത അവർക്കില്ലെന്ന നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിൽ തുടരാനുള്ള അർഹത ഉണ്ടെന്ന് തെളിയിക്കേണ്ടത് ജോസ് പക്ഷമാണ്. പി.സി.ജോർജിന്‍റെ മുന്നണി പ്രവേശനകാര്യം ഇതുവരെ യുഡിഎഫ് ചർച്ച ചെയ്തില്ല. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top