ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
കൊച്ചി: സെബി കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്ക് ഇ- മൊബിലിറ്റി കരാർ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുള്ള താത്പര്യം വ്യക്തമാക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി. ജസ്റ്റിസ്.ഷാ അധ്യക്ഷനായ സിറ്റിസൺ വിസിബിൾ ഫോറം വിശദ പഠനം നടത്തിയ ശേഷം തട്ടിപ്പ് കമ്പനിയാണിതെന്ന് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. സത്യം കമ്പ്യൂട്ടേഴ്സ്, യുബി ഗ്രൂപ്പ് അഴിമതി കേസുകളിൽ ചെറുതല്ലാത്ത തട്ടിപ്പുകൾ നടത്തിയിട്ടുള്ള കമ്പനിയാണിതെന്ന് ജസ്റ്റിസ്.ഷാ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു. സെൻട്രൽ വിജിലൻസ് കമ്പനിയും സുപ്രീം കോടതിയും ഈ കമ്പനിക്കെതിരേ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഈ കമ്പനിയുമായി ബന്ധമുള്ള എല്ലാവരെയും കരിമ്പട്ടികയിൽ പെടുത്തണമെന്ന് സെബി പറഞ്ഞിരുന്നു. എല്ലാ നിർദേശങ്ങളും ലംഘിച്ച് യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ ആരുടെ താത്പര്യമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യുഡിഎഫ് കൺവീനർ.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഡയറക്റ്റർ ജയ്ക്ക് ബാലകുമാറിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി എന്താണ് ബന്ധമെന്നും ബെന്നി ബഹനാൻ ചോദിച്ചു. എക്സാലോജിക് കമ്പിനിയുടെ മെന്ററും ഉപദേശകനുമാണ് ജയ്ക്ക് ബാലഗോപാൽ എന്നും ബെന്നി ബഹനാൻ ആരോപിച്ചു. എക്സാലോജിക്കിന്റെ താത്പര്യം സംരക്ഷിക്കാനാണ് ഈ കമ്പനിക്ക് കരാർ നൽകിയത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിക്കെതിരേ സിപിഎം നേതാക്കൾ നേരത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന് കത്ത് നൽകിയിരുന്നു. ഈ കമ്പനി കരാറുകൾ തരപ്പെടുത്തുന്നതിനെതിരേ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലാണ് ഇടതു നേതാക്കൾ പരാതി നൽകിയത്. ഇവർക്ക് ഒരു കരാറും നൽകരുതെന്നും ഇടത് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സിപിഐയും ഇവരെ എതിർത്തിരുന്നു. ഇക്കാര്യത്തിൽ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. സിപിഎമ്മിന് നയവ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിൽ സീതാറാം യെച്ചൂരി വ്യക്തമാക്കണം. അല്ലങ്കിൽ പിണറായി വിജയനെ പോളിറ്റ് ബ്യൂറോയിൽ നിന്ന് മാറ്റി നിർത്താൻ യെച്ചൂരി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ ഒരു ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറിഞ്ഞിട്ടില്ല. സ്വന്തം മകളുടെ കമ്പനിയുടെ മെന്ററും ഉപദേശകനുമായി പ്രവർത്തിക്കുന്ന ഒരാളിന്റെ കമ്പനിക്ക് കരാർ നൽകിയതിലെ ധാർമ്മികത മുഖ്യമന്ത്രി വ്യക്തമാക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. പിഡബ്ല്യുസിക്ക് നൽകിയ കരാർ റദ്ദാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. ടി.ജെ.വിനോദ് എംഎൽഎയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.